Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇ. എം.ഇ. എയിലെ ഇരട്ടകൾക്ക് ഇരട്ടി മധുരമായി ഫുൾ എ പ്ലസ്

09 May 2025 20:01 IST

Saifuddin Rocky

Share News :



കൊണ്ടോട്ടി: എസ് എസ് എൽ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ ഇ. എം.ഇ. എ ഹയർ സെക്കണ്ടറി

സ്കൂളിന് തുടർച്ചയായി ആറാം തവണയും നൂറു മേനി വിജയം. ഇതിനോടൊപ്പം ഇരട്ട എ പ്ലസ് മധുരവും സ്കൂളിനെ തേടിയെത്തി. ഫിസ എം.വി, ഫൈസ എം.വി

എന്നീ മിടുക്കികളായ ഇരട്ടകളാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി സ്കൂളിന്റെ കൗതുകമായത്. ഇതേ സ്കൂളിലെ അധ്യാപകരായ മുഹമ്മദ് ഹനീഫ എം.വി, തസ്‌നീന പി എന്നിവരുടെ മക്കളാണ് ഇരുവരും. ഒന്നാം ക്ലാസ് മുതൽ ഒരേ സ്‌കൂളിൽ ഒരേ ബഞ്ചിലിരുന്ന് പഠിക്കുന്ന ഇവർ കലാരംഗത്തും,ശാസ്ത്ര മേളകളിലും പ്രതിഭ തെളിയിച്ചിരുന്നു. ഇവരുടെ ഏക സഹോദരൻ മാസിൻ എം വി പോളിടെക്നിക് വിദ്യാർത്ഥിയാണ്.

ഇ എം ഇ എ സ്കൂളിലെ 83 കൂട്ടികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിട്ടുണ്ട്.

Follow us on :