Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഷഹബാസ് അമനെ വനിതാലീഗ് അനുമോദിച്ചു

29 Sep 2024 13:03 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: സബ് ജൂനിയർ ജൂഡോ മത്സരത്തിൽ സംസ്ഥാന തല പതക്കം നേടി ദേശീയ തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട വി.ഇ.എം.യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് അമനെ മേപ്പയ്യൂർ പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി അനുമോദിച്ചു. പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് പ്രസിഡൻ്റ് ഷർമിന കോമത്ത് അമന് ഉപഹാരം കൈമാറി.

പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡൻ്റ് സറീന ഒളോറ അധ്യക്ഷയായി. റാബിയ എടത്തിക്കണ്ടി, ബുഷറ മുല്ലശ്ശേരി, പി.അസ്ന, പി.കെ. ജുബൈരിയ, എൻ.കെ. സാബിറ, എസ്.പി. സക്കീന, വി.എം. സമീറ, പുതിയോട്ടിൽ റസീന എന്നിവർ സംസാരിച്ചു.


Follow us on :

Tags:

More in Related News