Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെട്ടിടോദ്ഘാടനം നിർവഹിച്ചു

05 Feb 2025 09:52 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : കൊണ്ടോട്ടി ജി വി എച്ച് എസ് എസിൽ സംസ്ഥാന സർക്കാറിൻ്റെ പ്ലാൻ ഫണ്ടിലുൾപ്പെടുത്തി ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി ഓൺലൈൻ വഴി നിർവ്വഹിച്ചു. ടി വി ഇബ്രാഹിം എം എൽ എ അധ്യക്ഷം വഹിച്ചു. കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൺ നിത ഷഹീർ സി എ മുഖ്യാതിഥിയായിരുന്നു. വിദ്യാകിരണം ജില്ല കോർഡിനേറ്റർ സുരേഷ് കൊളശ്ശേരി പദ്ധതി വിശദീകരണം നടത്തി. പി ഡബ്ല്യൂ ഡി കെട്ടിട വിഭാഗം എ എക്സ് ഇ ഗോപൻ മുക്കുളത്ത് ടെക്നിക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ അഷ്റഫ് മടാൻ, സ്ഥിരം സമിതി അധ്യക്ഷരായ റംല കൊടവണ്ടി, മിനിമോൾ, കൗൺസിലർ അബീന പുതിയറക്കൽ, എ ഇ ഒ ഷൈനി ഓമന, ബി പി സി അനീഷ് കുമാർ എം, പി ടി എ പ്രസിഡൻ്റ് നൗഷാദ് ചുള്ളിയൻ, എസ് എം സി ചെയർമാൻ സാദിക്കലി ആലങ്ങാടൻ, പ്രധാനാധ്യാപകൻ ബാബു സി, വി എച്ച് എസ് ഇ വിഭാഗം പ്രിൻസിപ്പാൾ മുജീബ് റഹ്മാൻ, ടി പി മൂസക്കോയ, ആബിദ ടി വി, മുഹമ്മദിശ പി പി, അബ്ദുസ്സലാം എൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രിൻസിപ്പാൾ ഹമീദ് ടി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷബീറലി കുണ്ടുകാവിൽ നന്ദിയും പറഞ്ഞു.


ഫോട്ടോ : കൊണ്ടോട്ടി ജി വി എച്ച് എസ് എസിൽ സംസ്ഥാന സർക്കാറിൻ്റെ ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി ഓൺലൈനിൽ നിർവഹിച്ചതിന് ശേഷം ടി വി ഇബ്രാഹിം എം എൽ എ തുറന്നു കൊടുക്കുന്നു. നഗരസഭ ഉപാധ്യക്ഷൻ അഷ്‌റഫ്‌ മടാൻ, അധ്യക്ഷ നിത ഷഹീർ സി എ, കൗൺസിലർ അബീന പുതിയറക്കൽ, സ്ഥിരം സമിതി അധ്യക്ഷരായ സി ടി ഫാത്തിമത്ത് സുഹ്‌റാബി, സി മിനിമോൾ, റംല കൊടവണ്ടി എന്നിവർ സമീപം

Follow us on :

More in Related News