Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അധികൃതരുടെ അനാസ്ഥ:കുടിവെള്ളം പാഴാകുന്നു..

22 Nov 2025 21:27 IST

MUKUNDAN

Share News :

ചേറ്റുവ:ഏങ്ങണ്ടിയൂർ ഏത്തായി ദേശീയപാതയിൽ ആഴ്ച്ചകളായി കുടിവെള്ളം പാഴായി പോകുന്നു.ദേശീയപാതയോരത്ത് പല ഭാഗങ്ങളിലും പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴായി പോകുന്നുണ്ട്.കണ്ടിട്ടും കാണാത്ത മട്ടിലാണ് അധികൃതർ.ദേശീയപാതയിൽ ആയതുകൊണ്ട് ദേശീയപാത കരാർ കമ്പനി കുടിവെള്ള പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തുന്നുമില്ല.രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന മേഖലയാണ് ഏങ്ങണ്ടിയൂർ.ഏങ്ങണ്ടിയൂരിലെ പലമേഖലകളിലും കുടിവെള്ളം തടസ്സപ്പെട്ടു കിടക്കുകയാണ്.ചില പ്രദേശങ്ങളിൽ പൈപ്പിലൂടെ കുടിവെള്ളമെത്തുന്നുണ്ടെങ്കിലും ഒരു കുടുംബത്തിന് ആവശ്യമായ ശുദ്ധജലം ലഭിക്കുന്നുമില്ല.ചേറ്റുവ പടന്ന തീരദേശ മേഖലയിൽ പല പ്രദേശത്തേക്കും കുടിവെള്ളം എത്തുന്നില്ല.തീരദേശ മേഖലയിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം അല്ലാതെ പ്രദേശത്ത് ശുദ്ധജലം ഒട്ടും ലഭ്യമല്ലാത്ത പ്രദേശം കൂടിയാണ്.ഏങ്ങണ്ടിയൂരിലെ കുടിവെള്ളക്ഷാമം പരിഹരിക്കണം എന്നും കുടിവെള്ളം എത്താത്ത പ്രദേശങ്ങൾ പരിശോധിക്കണമെന്നും ലത്തീഫ് കെട്ടുമ്മൽ പലതവണ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരോട് നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതുവരെയും പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.തീരദേശ മേഖലയിലെയും പരിസരപ്രദേശങ്ങളിലും വർഷങ്ങളായി വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം തടസ്സപ്പെട്ട് കിടക്കുന്നത് ചൂണ്ടി കാണിച്ചുകൊണ്ട് ലത്തീഫ്കെട്ടുമ്മൽ മാസങ്ങൾക്ക് മുൻപ് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹരജി ഫയൽ ചെയ്തിരുന്നു.ഹൈക്കോടതിയുടെ ഇടപെടലിലൂടെ പ്രദേശത്ത് ഒന്ന് രണ്ട് മാസത്തോളം സമൃദ്ധിയായി വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം ലഭിച്ചിരുന്നു.ഇപ്പോൾ കുറച്ചുനാളുകളായി പ്രദേശത്ത് കുടിവെള്ളം ലഭ്യമല്ലാതെ ആയിട്ട്.ഏങ്ങണ്ടിയൂരിലെയും തീരദേശ മേഖലയിലെയും കുടിവെള്ളക്ഷാമത്തിനു പരിഹാരം കണ്ടില്ലെങ്കിൽ അടുത്ത ദിവസം വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന് സാമൂഹ്യ പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ പറഞ്ഞു.



Follow us on :

More in Related News