Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൂമ്പാറ്റ നാടകക്യാമ്പ് സമാപിച്ചു.

07 May 2025 22:31 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി : പൂമ്പാറ്റ നാടകക്കളരി സീസൺ 2 ന് അരിക്കുളം യു പി സ്ക്കൂളിൽ സമാപനമായി. സിനിമാ സംവിധായകൻ ഷൈജു അന്തിക്കാട് ഉദ്ഘാടനം നിർവഹിച്ച നാടക്കളരി, കേരള സംഗീതനാടക അക്കാദമി പുരസ്കാരം നേടിയ മാട൯ മോക്ഷം നാടകം പൊതുജനങ്ങൾക്കായി അവതരിപ്പിച്ചുകൊണ്ട് സമാപിച്ചു.


സമാപനത്തോടനുബന്ധിച്ച് ഊരള്ളൂരിലെ പഴയകാല നാടക

പ്രവ൪ത്തകരായ ഇമ്പിച്ച്യമ്മത് മാസ്റ്റർ, നാരായണൻ മാസ്റ്റർ,എം.ജെ. ലൂക്കോസ്,വി.പി. ഭാസ്കരൻ,എം. രാഘവൻ തുടങ്ങിയവരെ പൂമ്പാറ്റ നാടകക്കളരിക്കുവേണ്ടി ആദരിച്ചു. 

 

ശ്രീജീത്ത് കാഞ്ഞിലശ്ശേരി,

സനോജ് മാമോ, ജാസി തായി,  എന്നിവ൪ കാമ്പിന് നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി പഴയകാല നാടക പ്രവർത്തകരുടെ സംഗമം സിനിമ - നാടകനടനും സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ പ്രമോദ് വെളിയനാട്  ഉദ്ഘാടനം ചെയ്തു. നാടക സംവിധായകൻ എം.കെ.

സുരേഷ് ബാബു കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സനൽ അരിക്കുളം അധ്യക്ഷനായ ചടങ്ങിൽ പി. എം. വിനോദ്കുമാ൪ സ്വാഗതവും ഇ. പി. രതീഷ് നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News