Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചുറ്റമ്പല സമർപണം

01 Sep 2024 12:51 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം: കയറം പാറ നീലി കാവ് ഭഗവതി ക്ഷേത്രത്തിലെ തിരുവിളയാട്ട് ശിവ ക്ഷേത്രത്തിൽ നിർമിച്ച ചുറ്റമ്പലം നാടിന് സമർപിച്ചു. മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എം ആർ മുരളി ഉദ്ഘാടനം നിർവഹിച്ചു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ കെ രഘുനാഥ് അധ്യക്ഷനായി . ദേവസ്വം ബോർഡ് കമ്മീഷണർ ടി സി ബിജു , ബോർഡംഗം എ രാമസ്വാമി , വള്ളൂർ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. തന്ത്രി പനാവൂർ മന നാരായണൻ നമ്പൂതിരി ദീപ പ്രോജ്ജ്വലനം നിർവഹിച്ചു . ക്ഷേത്ര പുനരുദ്ധാരണ കമ്മറ്റി പ്രസിഡൻ്റ് വി ഭരതൻ സ്വാഗതവും സെക്രട്ടറി കെ ഭഗീരഥൻ നന്ദിയും പറഞ്ഞു. നടൻ ഉണ്ണി മുകുന്ദൻ വഴിപാടായി നൽകിയ ഗോളക അച്ഛൻ എം മുകുന്ദൻ സമർപിച്ചു . കെ രാമകൃഷ്ണൻ , 

കെ എൻ ഷൺമുഖൻ , ഗീത രഘുറാം , ശങ്കരൻകുട്ടി , മുരളി , ഗോവിന്ദ് വാര്യർ , പ്രതാപൻ ചേറ്റൂർ , മധു , കെ പി എം കൃഷ്ണൻ കുട്ടി , കെ രവീന്ദ്രൻ നായർ , വി പി അയ്യപ്പൻ കുട്ടി , മുരുകൻ , എം കെ ഉണ്ണികൃഷ്ണൻ , അർജുൻ , നാരായണൻ കുട്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Follow us on :

More in Related News