Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Feb 2025 19:27 IST
Share News :
കൊണ്ടോട്ടി: കെ.സി നജീബ എന്ന വീട്ടമ്മയുടെ പ്രഥമ ബാല കവിതാ സമാഹാരം 'വർണ്ണശലഭങ്ങൾ' മജീഷ്യൻ ഗോപിനാഥ് മുതുകാട് പ്രകാശനം ചെയ്തു. സെറിബ്രൽപാൾസി രോഗബാധിതയായ മകൾ അനീക്ക മോൾ ഏറ്റുവാങ്ങി.
പുളിക്കൽ എ.എം.എം ഹൈസ്കൂളിൽ നടന്ന ചടങ്ങ് പി.അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പുസ്തകത്തിലെ
ഓരോ കവിതക്കും ചിത്രങ്ങൾ വരച്ചത് മൂത്ത മകൾ അമീഖയാണ്.
പുളിക്കൽ ഹൈസ്‌കൂൾ മാനേജ്മെൻ്റ്, പി.ടി.എ എന്നിവരുടെ സഹായ ത്തോടെയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം മകളുടെ ചികിൽസയ്ക്ക് വേണ്ടി ഉപയോഗിക്കും.ചടങ്ങിൽ സ്‌കൂൾ മാനേജർ പി.എൻ ബഷീർ അഹമ്മദ് അധ്യക്ഷനായി. സ്കൂളിൽ വിവിധ മേഖലകളിൽ കഴിവ്
തെളിയിച്ചവരെ മുതുകാട് ആദരിച്ചു.സി.പി. രാധാകൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി. ചെറുകാവ് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ അബ്ദുള്ളക്കോയ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ.കെ.പി മുജീബ്റഹ്മാൻ,ചേലേമ്പ്ര പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ പൈങ്ങോ ട്ടൂർ,മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡണ്ട് പി.സി. മുഹമ്മദ് മാസ്റ്റർ,പ്രധാനാധ്യാപിക പി.ഷിജ ടീച്ചർ, പി.ടി.എ പ്രസിഡണ്ട് എം.ഡി.യൂസഫ് അലി, സെക്രട്ടറി പി.പി അബ്ദുൽ ഖാലിക്, ട്രഷറർ
പി.പി സയ്യിദ് ഫസൽഅലി, അഡ്വ. പി.കെ. ഹബീബ് റഹ്മാൻ,എം.ഡി അൻസാരി,പി.വി ജലാലുദ്ദീൻ എന്നിവർ പ്രസംഗിച്ചു.ഗ്രന്ഥകാരി
കെ.സി നജീബ മറുപടി പ്രസംഗം നടത്തി.
Follow us on :
Tags:
More in Related News
Please select your location.