Sun May 25, 2025 6:17 PM 1ST
Location
Sign In
14 Feb 2025 23:01 IST
Share News :
കൊണ്ടോട്ടി : മുസ്ലിം സമൂഹത്തെ പൗരാവകാശങ്ങളിൽ നിന്നും വിശ്വാസസ്വാതന്ത്ര്യത്തിൽ നിന്നും പുറന്തള്ളുന്ന സംഘപരിവാർ വംശഹത്യാ പദ്ധതിയാണ് വഖ്ഫ് ബില്ലെന്നും നീതിബോധമുള്ള ഒരാൾക്കും ഈ നിയമം അംഗീകരിച്ചു തരാനാവില്ലെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് ചുള്ളിയൻ പ്രസ്താവിച്ചു . ജെപിസിയെ നോക്കുകുത്തിയാക്കി ചുട്ടെടുത്ത വഖഫ് ബില്ല് കത്തിച്ചുകൊണ്ട് വെൽഫെയർ പാർട്ടി കൊണ്ടോട്ടി മുനിസിപ്പൽ കമ്മിറ്റി ടൗണിൽ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനിസിപ്പൽ സെക്രട്ടറി യൂസുഫ് കൊളത്തൂർ അധ്യക്ഷത വഹിച്ചു. സൈതലവി ടി , മുഹമ്മദലി അമ്പലങ്ങാടൻ, നൗഷാദ് മുസ്ലിയാരങ്ങാടി, ഹമീദ് എ പി , അഹമ്മദ് കുട്ടി കെ കെ, സൈതലവി എ പി , റസാഖ് കാളോത്ത്, അലി കുന്നംപള്ളി
തുടങ്ങിയവർ നേതൃത്വം നൽകി.
ഫോട്ടോ : വഖഫ് ബില്ലിനെതിരെ വെൽഫയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി കൊണ്ടോട്ടിയിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ നിന്ന്
Follow us on :
Tags:
More in Related News
Please select your location.