Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jan 2025 17:39 IST
Share News :
ഉദുമ: നാഷണല്‍ ആയുഷ് മിഷന്‍ കേരളം, ഹോമിയോപ്പതി വകുപ്പ്, ഉദുമ ഗ്രാമ പഞ്ചായത്ത് ഗവ.ഹോമിയോ ഡിസ്പെന്‍സറി, ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് എന്നിവ സംയുക്തമായി ഉദുമ ഗ്രാമ പഞ്ചായത്തിലെ ആയുഷ് യോഗ പഠിതാക്കള്‍ക്കായി പഞ്ചായയത്ത് കമ്മ്യൂണിറ്റി ഹാളില്‍ സിപിആര്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സൈനബ അബുബക്കര്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിലെ ഡോ. രതീഷ് പി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ഡോ. ഫാരീസ് മുഹമ്മദ്, ഡോ. ചിന്മ, എം കെ അഭിനവ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. യോഗ ഇന്‍സെക്ടര്‍ പ്രമോദ് വി, ശ്യാമള ടീച്ചര്‍, കെ വിജയകുമാര്‍, സുശീല എന്നിവര്‍ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.