Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Nov 2024 20:55 IST
Share News :
വടക്കാഞ്ചേരി ഉപജില്ല കലോത്സവത്തിന് ഇന്ന് തിരി തെളിഞ്ഞു. മത്സരങ്ങൾ നടക്കുമ്പോൾ വാശി സ്വഭാവികമാണ്, എന്നാൽ വാശി ഒരിക്കലും വൈരാഗ്യത്തിലേക്ക് മാറരുതെന്നും ആലത്തൂർ എം പി കെ.രാധാകൃഷ്ണൻ പറഞ്ഞു.വടക്കാഞ്ചേരി ഉപജില്ല കലോത്സവം മുണ്ടത്തിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കലാ മത്സരങ്ങൾ സൗഹാർദ അന്തരീക്ഷത്തിലാണ് നടക്കേണ്ടത്.അതിൽ രക്ഷിതാക്കൾ ഒരിക്കലും പങ്കെടുക്കരുത് എന്നും അദ്ദേഹം പറഞ്ഞു. നാല് ദിനങ്ങളിൽ ആയി നടക്കുന്ന കലാമേളയിൽ മാറ്റുരയ്ക്കുന്നത് 6700ൽ പരം പ്രതിഭകളാണ്.
എൻഎസ്എസ് വെങ്കിട്ടറാം ഹയർസെക്കൻഡറി സ്കൂൾ, ഡിവിഎൽപി സ്കൂൾ എന്നിവിടങ്ങളിലെ വേദികളിലായാണ് നവംബർ 18 മുതൽ 21 വരെയാണ് വടക്കാഞ്ചേരി ഉപജില്ലാ കലോത്സവം അരങ്ങേറുന്നത്.
സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 21ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ, വൈസ് ചെയർ പേഴ്സൺ ഷീലമോഹൻ ഒ ആർ , വടക്കാഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷീജ കുനിയിൽ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ. അജിത്കുമാർ , ജനറൽ കൺവീനർ ശ്രെയസ് ജി പി, അക്കാദമിക് കൌൺസിൽ സെക്രട്ടറി എം എൻ ബെർജിലാൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ എന്നിവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.