Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Mar 2025 09:16 IST
Share News :
ചാലക്കുടി മേഖലയിലെ മൺമറഞ്ഞ മാധ്യമ പ്രവർത്തകരെ അനുസ്മരിക്കുന്നതിന് ചാലക്കുടി പ്രസ് ഫോറം ഒരുക്കുന്ന പ്രണാമം പുരസ്കാരങ്ങളുടെ സമർപ്പണം നടന്നു.
വടക്കാഞ്ചേരിക്കും അഭിമാന നിമിഷം.
കെയർകേരള ഫൗണ്ടേഷൻ ഏർപെടുത്തിയ മികച്ച ഓൺലൈൻ ദൃശ്യ മാധ്യമത്തിനുള്ള ജില്ലാ പുരസ്‌കാരം ശിവപ്രസാദ് പട്ടാമ്പി ഏറ്റുവാങ്ങി.
പബ്ലിക് തൃശൂരിൽ പ്രസിദ്ധീകരിച്ച വാർത്ത ഇന്ധനവില പ്രശ്‌നമല്ല നെടുമ്പുര സ്വദേശി ആരിഫിന്റെ കാളവണ്ടിക്കു മൈലേജ് അൺലിമിറ്റഡ്, സംസ്‌ഥാനത്തെ കാർഷിക മുന്നേറ്റത്തിനു കരുത്തേകാൻ മിണാലൂർ തിരുത്തിപ്പറമ്പിലെ യന്ത്രവൽകൃത ഞാറ്റടികൾ എന്നീ വാർത്തകളാണ് പുരസ്കാര നേട്ടത്തിന് അർഹനാക്കിയത്. 2023 ലെ ചാലക്കുടി
പ്രസ് ഫോറത്തിൻ്റെ സികെ പള്ളി സ്മാരക ജില്ലാ പത്ര മാധ്യമ പുരസ്കാരവും സ്വന്തമാക്കിയിരുന്നു വി9 ന്യൂസ് റിപ്പോർട്ടർ കൂടിയാണ്
ശിവപ്രസാദ്. പുരസ്കാര സമർപ്പണം ചാലക്കുടി എസ്‌എൻ ഹാളിൽ മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു.
പ്രണാമത്തിന്റെ ഭാഗമായി ഏർപെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള മധു സമ്പാളൂർ സ്‌മാരക സംസ്‌ഥാന മാധ്യമ പുരസ്കാരം കേരള കൗമുദി ദിനപത്രം തിരുവനന്തപുരം ന്യൂസ് ഹെഡ് ആൻഡ് അസോഷ്യേറ്റ് എഡിറ്റർ വി.എസ്.രാജേഷിന് സമ്മാനിച്ചു. ജനയുഗം മുൻ ലേഖകൻ സി.കെ. പള്ളി സ്മാരക ജില്ലാ പത്രമാധ്യമ പുരസ്‌കാരം മലയാള മനോരമ തൃശൂർ ബ്യൂറോയിലെ ലേഖകൻ വിനീഷ് വിശ്വത്തിനും പൗലോസ് താക്കോൽക്കാരൻ സ്മാരക ജില്ലാ ദൃശ്യമാധ്യമ പുരസ്‌കാരം തൃശൂർ എസിവി ന്യൂസിലെ പ്രദീപ് ഉണ്ണിക്കും കൊല്ലാടിക്കൽ രാജൻ സ്‌മാരക ജില്ലാ വാർത്താവതാരക പുരസ്‌കാരം ചേലക്കര എൻസിടിവിയിലെ ധന്യ മണികണ്ഠനും പുഞ്ചപ്പറമ്പിൽ കണ്ണൻ സ്‌മാരക ജില്ലാ വാർത്താവതാരക പുരസ്‌കാരം പുതുക്കാട് എൻസിടിവിയിലെ ആന്റോ കല്ലേരിക്കും , മികച്ച വാർത്താചിത്രത്തിനുള്ള എ.പി. തോമസ് സ്‌മാരക ജില്ലാ പുരസ്‌കാരം മലയാള മനോരമ ചെറുതുരുത്തി ലേഖകൻ ജയകുമാർ പാഞ്ഞാളിനും മന്ത്രി സമ്മാനിച്ചു.
സമ്മേളനത്തിൽ പ്രസ് ഫോറം പ്രസിഡൻ്റ് ഭരിത പ്രതാപ് അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എംപി മുഖ്യാതിഥിയായി. സനീഷ്‌കുമാർ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിലുള്ള 'ചിറക്' പദ്ധതിയുമായി സഹകരിച്ചു ചാലക്കുടി നിയോജക മണ്ഡലത്തിലെ നൂറോളം പത്ര ഏജന്റുമാരെ ആദരിച്ചു
Follow us on :
Tags:
More in Related News
Please select your location.