Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാരന്റിങ് ഔട്ട്‌ റീച്ച് ക്യാമ്പ് സംഘടിപ്പിച്ചു

01 Mar 2025 19:44 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : വനിതാ ശിശു വികസന വകുപ്പ് കൊണ്ടോട്ടി ഐ. സി. ഡി. എസ്സിന് കീഴിൽ പ്രവർത്തിച്ചുവരുന്ന പാരന്റിങ് ക്ലിനിക് സേവനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി നെടിയിരുപ്പ് ജി. എം. എൽ. പി. സ്കൂളിൽ പാരന്റിങ് ഔട്ട്‌ റീച്ച് ക്യാമ്പ് സംഘടിപ്പിച്ചു.

കുട്ടികൾക്കിടയിൽ നിരവധി സ്വഭാവ, പെരുമാറ്റ പ്രശ്നങ്ങളും ആസക്തികളും വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ കൗൺസിലിങ്ങിന്റെ പ്രാധാന്യവും രക്ഷകർതൃത്വം ഉത്തരവാദിത്വ പൂർണമാക്കേണ്ടതിന്റെ ആവശ്യകതയും മനസിലാക്കുന്നതോടൊപ്പം ഐ. സി. ഡി. എസ് വഴി നൽകുന്ന സൗജന്യ കൗൺസിലിങ് സേവനത്തെ കുറിച്ച് പൊതുജനങ്ങൾക്ക് ധാരണ ഉണ്ടാക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്.

കൊണ്ടോട്ടി നഗരസഭ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫിറോസ് കെ. പി പരിപാടി ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഷാജിത അറ്റാശ്ശേരി മുഖ്യാതിഥിയായി. സ്കൂൾ പ്രധാന അധ്യാപിക ജ്യോതി, പി. ടി. എ പ്രസിഡന്റ്‌ ഷൈൻ ബാബു, കൊണ്ടോട്ടി ശിശു വികസന പദ്ധതി ഓഫീസർ റംലത്ത്, ഡി. സി. പി. യു ലീഗൽ കം പ്രൊബേഷൻ ഓഫീസർ ഫവാസ്, ഐ. സി. ഡി. എസ് സൂപ്പർവൈസർ സന്ധ്യ തുടങ്ങിയവർ സംസാരിച്ചു. സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ റോസ്മിൻ അവബോധ ക്ലാസ്സ്‌ നൽകി.

Follow us on :

More in Related News