Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jan 2025 19:07 IST
Share News :
മഞ്ചേശ്വരം കയര്‍ക്കട്ടയില്‍ നിറുത്തിയിട്ട ടിപ്പര്‍ ലോറിയില്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. പൈവളിഗെ, ബായാര്‍പദവിലെ മുഹമ്മദ് അഷിഫാണ് (29) മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് അഷീഫിനെ അവശനിലയില്‍ കണ്ടെത്തിയത്. ഹൈവേ പട്രോളിംഗ് പൊലീസും നാട്ടുകാരും ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും സാഹചര്യതെളിവുകള്‍ ദുരൂഹമാണ്. ഡ്രൈവറുടെ സീറ്റിന് സമീപത്തെ ഡോറിലും ലോറിക്ക് അകത്തും രക്തക്കറയും ഒടിഞ്ഞ ലാത്തി പോലുള്ള മുളവടി ലോറിക്കകത്തുനിന്നും കണ്ടെടുത്തു. മുഹമ്മദ് അഷീഫിന്റെ ചെരുപ്പുകള്‍ റോഡരുകിലും കാണപ്പെട്ടു. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പോസ്റ്റുമോര്‍ട്ടം നടത്തിയാലെ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. മാതാവ്: സക്കീന. നാലു സഹോദരിമാരുണ്ട്.
Follow us on :
More in Related News
Please select your location.