Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹാൾ ഉദ്ഘാടനവും അനുമോദന ചടങ്ങും

19 Jul 2024 22:56 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം :കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡൻ്റ് കെ.നാരായണന്‍റെ ഓര്‍മ്മയ്ക്കായി ഗ്രാമപഞ്ചായത്ത് നിർമിച്ച മീറ്റിങ്ങ് ഹാള്‍ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു . അഡ്വ. കെ പ്രേംകുമാർ എം എൽ എ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ശാസ്തകുമാർ , ഭരണസമിതിയംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

പത്താം തരം പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയ പുലാപ്പറ്റ ഗവ. ഹയര്‍ സെക്കന്‍ററി സ്കൂള്‍, കടമ്പഴിപ്പുറം ഹൈസ്കൂള്‍ എന്നീ സ്ഥാപനങ്ങളെയും പഞ്ചായത്തിലെ എൽ എസ് എസ് യു എസ് എസ് എൻ എൻ എം എസ് പരീക്ഷകളിൽ സ്കോളര്‍ഷിപ്പുകള്‍ നേടിയ വിദ്യാര്‍ത്ഥികളെയും പത്താം തരം , പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.

Follow us on :

More in Related News