Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കീഴരിയൂർ കൾച്ചറൽ ഫൗണ്ടേഷൻ ഉദ്ഘാടനം നാളെ

20 May 2025 08:57 IST

ENLIGHT MEDIA PERAMBRA

Share News :

കീഴരിയൂർ: ഫോക് ലോർ ഇനങ്ങൾക്കും മാപ്പിള കല കൾക്കും അനുഷ്ഠാന കലകൾക്കും പ്രാധാന്യം നൽകി വിവിധ രംഗങ്ങളിലെ കലാകാരൻമാരെ ഉൾപ്പെടുത്തി രൂപീകരിച്ച കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ്റെ ഉദ്ഘാടനം നാളെ വൈകിട്ട് 3.30ന് കീഴരിയൂർ ബോംബ് കേസ് സ്മാരക മന്ദിരത്തിൽ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി നിർവഹിക്കും. ഫൗണ്ടേഷൻ്റെ ഓഫിസ് കെട്ടിടം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്യും.

കീഴരിയൂരിൻ്റെ അഭിമാനതാരം സീ ടിവി സരിഗമ ജേതാവ് ഗായിക ആര്യനന്ദയെ വേദിയിൽ ആദരിക്കും.ജനപ്രതിനിധികൾ ചടങ്ങിൽപങ്കെടുക്കും.


 തുടർന്നു് കാലിക്കറ്റ് മെലഡി മ്യൂസിക് അവതരിപ്പിക്കുന്ന ബാംസുരി മ്യൂസിക് രാവ്, കെസിഎഫ് സംഗീത വിഭാഗത്തിൻ്റെ ഗാനമേള, മറ്റ് കലാപരിപാടികളും അരങ്ങേറും.

Follow us on :

Tags:

More in Related News