Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുറക്കാമല ഖനനത്തിന് ഹൈക്കോടതി സ്റ്റേ

12 Mar 2025 08:43 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ് മേപ്പയ്യൂർ: പുറക്കാമല ഖനനം നടത്താൻ ക്വാറി ഉടമസ്ഥർ ഉണ്ടാക്കിയ വ്യാജ രേഖകൾ ഹൈക്കോടതിക്ക് മുമ്പിൽ പൊളിഞ്ഞതോടെ ഖനനം നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്.

പാരിസ്ഥിതിക ആഘാത പഠനം നടത്താതെ വെറും കള്ളരേഖകൾ വെച്ച് മുന്നോട്ട് പോവാൻ കഴിയില്ലെന്ന് കണ്ടെത്തിയ കോടതി ഇക്കാര്യത്തിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകളോടും കോഴിക്കോട് ജില്ലാ കലക്ടറോടും മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കയാണ്.

ജില്ലാ ജിയോളജിസ്റ്റിൻ്റെ സാനിദ്ധ്യത്തിലേ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ഖനനം നടത്താവൂ എന്ന രണ്ട് മാസം മുമ്പുള്ള ഹൈക്കോടതി വിധിക്ക് പുല്ലുവില കല്പിക്കാതെ ക്വാറി ഉടമകളും അവർ ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘവും നടത്തുന്ന അക്രമങ്ങൾക്ക് കൂട്ട് നിന്ന് കിരാതനടപടികളുമായി മുന്നോട്ട് പോയ മേപ്പയ്യൂർ പോലീസിനും താക്കീതാണ് ഈ സ്റ്റേ എന്ന് സമരക്കാർ പറഞ്ഞു.

 

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം,സംസ്ഥാ സർക്കാരിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറി, മൈനിംഗ് ആൻ്റ് ജിയോളജി വകുപ്പ് ഡയറക്ടർ പാരിസ്ഥിതി ഘാത പഠന അതോറിറ്റി, കോഴിക്കോട് ജില്ലാ കലക്ടർ, ജില്ലാ ജിയോളജിസ്റ്റ്, മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്കും എതിർ കക്ഷി ക്വാറി ഉടമ ബാലൻ എന്നിവർക്കും നോട്ടീസ് അയയ്ക്കാനും ഹൈക്കോടതി ഉത്തരവായി.

Follow us on :

Tags:

More in Related News