Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Dec 2024 18:46 IST
Share News :
പേരാമ്പ്ര: വർഗ്ഗീയ പരാമർശ പ്രസംഗം നടത്തിയ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്റെ പേരിൽ മതസ്പർദ്ധ യുണ്ടാക്കുന്ന വകുപ്പ് ചാർത്തി കേസ് എടുക്കണമെന്നും പ്രസംഗം സി.പി.എം ബി. ജെ.പി യുടെ ബി ടീമായി പ്രവർത്തിക്കുന്നതിന് തെളിവാണ് എ.വിജയരാഘവനും, പി.മോഹനനും നടത്തിയിട്ടുള്ള പ്രസ്‍താവനകൾ. ഗൗരവമുള്ളതും കേരളത്തിലെ സംഘ്പരിവാരത്തിന്റെ വക്താക്കളായി സി.പി.എം മാറി എന്നതിന് തെളിവാണെന്നും മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി. പി.എ.അസീസ്.ന്യൂനപക്ഷ വർഗീയത പറഞ്ഞ് ഹിന്ദു വർഗ്ഗീയതയെ നിസാരവൽ ൽക്കരിക്കുന്ന സി പി.എം. നിലപാട് തീക്കൊളി കൊണ്ട് തലചൊറിയലാണെന്നും,കേരളത്തെ മറ്റൊരു കലാപ ഭൂമിയാക്കാൻ മുസ്‌ലിംലീഗ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കിഴക്കൻ പേരാമ്പ്ര മേഖല മുസ്‌ലിം ലീഗ്സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് ബൈത്തുൽ ബർക്ക അധ്യക്ഷത വഹിച്ചു.അസ്കർ ഫറോക്ക് മുഖ്യപ്രഭാഷണം നടത്തി . കെ. ടി. കുഞ്ഞമ്മദ് , വി. കെ. റഷീദ്, ഇബ്രാഹിം പാലാട്ടക്കര, കെ.കെ. സലാം , ടി. അബ്ദുൽ അസീസ് , സജീർ മാണിക്കോത്ത്, കെ. പി. അബ്ദുല്ല മൗലവി, വി. കെ. മുഹമ്മദലി ,കെ. പി മൊയ്തു മൗലവി ,ബീരാൻകുട്ടി കുന്നത്ത്, കെ. പി.സിറാജ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.