Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊഴിലുറപ്പ് പ്രവർത്തകർക്ക് വേതനം ലഭിക്കാൻ ഇടപെടൽ നടത്തുമെന്ന് എം.പി യും, എം എൽ എ യും

14 Jul 2024 17:32 IST

WILSON MECHERY

Share News :


ചാലക്കുടി:

  വി.ആർ.പുരത്ത് ശുചീകരണ ജോലിയിൽ ഏർപ്പെട്ടിരുന്ന അയ്യങ്കാളി തൊഴിലുറപ്പ് പ്രവർത്തകരോട് ക്ഷേമാന്വേഷണവുമായ്, ബെന്നി ബെഹനാൻ MP യും, സനീഷ് കുമാർ ജോസഫ് MLA യും ജോലി സ്ഥലത്തെത്തി.

വി.ആർ.പുരത്ത് നേതാജി റോഡിൽ ശുചീകരണ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലുറപ്പ് പ്രവർത്തകരുടെ അടുത്തേക്കാണ് MP യും MLAയും നേരിട്ടെത്തിയത്.

ക്ഷേമാന്വേഷണം നടത്തുന്നതിനിടയിൽ, തൊഴിലുറപ്പ് വേതനം ലഭിക്കാൻ സർക്കാരിൽ നിന്നും കാലതാമസം വരുന്ന വിവരവും, അതു മൂലം തുടർച്ചയായി പണി ഇല്ലാതാകുന്ന സാഹചര്യവും, വേതനം വർധിപ്പിക്കണമെന്ന ആവശ്യവും, പ്രവർത്തകർ പങ്കുവെച്ചു.

വേതനം മുടക്കമില്ലാതെ ലഭിക്കാനും, വർധനവ് നടപ്പിലാക്കാനും, സംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്താമെന്ന് MP യും MLA യും ഉറപ്പ് നൽകി.ഏറെ നേരത്തെ സൗഹൃദ സംഭാഷണത്തിന് ശേഷമാണ് ജനപ്രതിനിധികൾ തിരിച്ച് പോയത്.വാർഡ് കൗൺസിലർ ഷിബു വാലപ്പനും ഒപ്പമുണ്ടായി.

Follow us on :

More in Related News