Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മയക്കുമരുന്ന് സംഘങ്ങളെ കണ്ടെത്തുന്നതിനും നടപടികൾ സീകരിക്കുന്നതിനും മാധ്യമപ്രവർത്തകരുടെ സഹകരണം അനിവാര്യ മാണെന്ന്...

01 Jan 2025 23:12 IST

MUKUNDAN

Share News :

ചാവക്കാട്:മയക്കുമരുന്ന് സംഘങ്ങളെ കണ്ടെത്തുന്നതിനും നടപടികൾ സീകരിക്കുന്നതിനും മാധ്യമപ്രവർത്തകരുടെ സഹകരണം അനിവാര്യമാണെന്ന് ഗുരുവായൂർ എസിപി കെ.എം.ബിജു പറഞ്ഞു.ചാവക്കാട് മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ പ്രസ് ഫോറം സംഘടിപ്പിച്ച ക്രിസ്മസ്,ന്യൂഇയർ ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കുട്ടികളിൽ ലഹരി ഉപയോഗം വർദ്ധിച്ചുവരുന്ന അവസ്ഥ കാണുന്നത് അക്രമ സംഭവങ്ങളും മറ്റും യഥാസമയങ്ങളിൽ പുറത്ത് കൊണ്ടുവരുന്ന മാധ്യമങ്ങളും ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ സീകരിക്കുന്ന പോലീസും സൗഹൃദം നില നിർത്തേണ്ടതുണ്ട്.പല സംഭവങ്ങളും മാധ്യമ പ്രവർത്തകർക്ക് അറിയാൻ കഴിയും.ഇത്തരം സാഭവങ്ങൾ ഏതുസമയത്തും പോലീസിനെ അറിയിക്കാവുന്നതും ശക്തമായ നടപടികൾ സീകരിക്കാൻ പോലീസ് തയ്യാറുമാണെന്ന് അദ്ദേഹം പറഞ്ഞു.പ്രസ് ഫോറം പ്രസിഡൻ്റ് റാഫി വലിയകത്ത് അധ്യക്ഷത വഹിച്ചു.ക്രിസ്മസ് ന്യൂ ഇയർ കേക്ക് എസിപി മുറിച്ച്‌ ആഘോഷം പങ്കിട്ടു.ബിസിനസ് പ്രമുഖരായ നാസർ പറമ്പൻസ്,മുഹമ്മദ് സാലിഹ് കൊല്ലംകുഴി എന്നിവർ മുഖ്യാഥിതികളായി.മാധ്യമ പ്രവർത്തകരായ മുനീഷ്,ഷക്കീൽ,പാർവ്വതി, എസ്ഐ സുഹാസ്,സിപിഒ വി.ജൈജു,ഷബീർ,ശോഭ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.പ്രസ് ഫോറം സെക്രട്ടറി ജോഫി ചൊവ്വനൂർ സ്വാഗതവും,ക്ലീറ്റസ് നന്ദിയും പറഞ്ഞു.


Follow us on :

More in Related News