Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹകരണ മേഖലക്കെതിരായ നീക്കം ചെറുക്കും - കെ.സി.ഇ.യു

07 Jul 2024 21:39 IST

enlight media

Share News :

താമരശ്ശേരി : സഹകരണ മേഖലയെ തകർക്കാനുള്ള എല്ലാ നീക്കങ്ങളെയും സഹകാരികളേയും ജീവനക്കാരേയും അണിനിരത്തി ചെറുത്തു തോൽപ്പിക്കാൻ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (കെ സി ഇ. യു-സി ഐ ടി യു) താമരശ്ശേരി ഏരിയാ കൺവെൻഷൻ തീരുമാനിച്ചു  


കാരാടി മൂസക്കുട്ടി മന്ദിരത്തിൽ

കെ സി ഇ യു കോഴിക്കോട് ജില്ലാ സെക്രട്ടറി എം കെ ശശി ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡണ്ട് എ സലീന അദ്ധ്യക്ഷത വഹിച്ചു.

സി ഐ ടി യു താമരശ്ശേരി ഏരിയാ സെക്രട്ടറി ടി സി വാസു കെ സി ഇ യു ജില്ലാ വൈസ് പ്രസിഡണ്ട് ഇ വിശ്വനാഥൻ ജില്ലാ കമ്മിറ്റിയംഗം ജനാർദ്ദനൻ ഇ തിരുവമ്പാടി രജയ് എം എം എന്നിവർ സംസാരിച്ചു വന്ദീപ് രാജു കെ പ്രമേയം അവതരിപ്പിച്ചു. യൂണിയൻ മെമ്പർമാരുടെ കുട്ടികളിൽ എസ് എസ് എൽ സി പ്ലസ് ടു മുഴുവൻ വിഷയങ്ങൾക്കും വിജയിച്ചവരെ മെമൻ്റോ നൽകി ആദരിച്ചു. കെ വിജയകുമാർ സ്വാഗതവും അജിത കെ വി നന്ദിയും പറഞ്ഞു

ഭാരവാഹികൾ : വന്ദീപ് രാജു കെ (പ്രസിഡണ്ട്)ഡാലിയ മോൾ KG

മുഹമ്മദ് ഷബീർ പി, ലെനിൻദാസ് ബാബു

ലത പി, സജീഷ് കെ ജി ( വൈസ് പ്രസിഡണ്ട് മാർ) വിജയകുമാർ കെ (സെക്രട്ടറി)രജയ് എം എം

റിൽജ ടി കെ ,ജിൽസൺ ജോൺ

ലിജു വി,സ്മിജിന പി (ജോയിൻ്റ് സെക്രട്ടറിമാർ)അജിത കെ വി(ട്രഷറർ).

Follow us on :

More in Related News