Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മരളൂർ അണ്ടർപാസിലെ യാത്രാ പ്രശ്നത്തിന് പരിഹാരമുണ്ടാക്കും.

13 Jun 2025 22:13 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി: നന്തി ചെങ്ങോട്ട് കാവ് ബൈപ്പാസിലെ മരളൂർ അണ്ടർ പാസിലൂടെയുള്ള യാത്രാ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് സ്ഥലം സന്ദർശിച്ച കരാർ കമ്പനിയായ അദാനി പ്രതിനിധി ഉജ്വൽകുമാർ പറഞ്ഞു. ബൈപ്പാസ് വന്നതോടെ മരളൂർ മഹദേവക്ഷേത്രത്തിലേക്കുള്ള വഴിയടഞ്ഞിരുന്നു.വെള്ളം ഒഴിഞ്ഞു പോകാൻ വേണ്ടി നിർമ്മിച്ച അണ്ടർ പാസ് മഴ പെയ്തതോടെ വെള്ളം കെട്ടിനിന്ന് ചെളിനിറഞ്ഞ് യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് . 

മരളൂർ ബഹുജന കൂട്ടായ്മ ചെയർമാനും നഗരസഭ കൗൺസിലറുമായ എൻ.ടി. രാജീവൻ , കൺവീനർ ഉണ്ണികൃഷ്ണൻ മരളൂർ , മണി അട്ടാളി, അഖിൽ രാജ് മരളൂർ, തങ്കമണി ചൈത്രം, അശോക് കുമാർ കുന്നോത്ത്, പി.ടി. ഷാജി, ജയഭാരതി കാഞ്ചേരി , കെ.രാമകൃഷ്ണൻ, ജയമോഹൻ കലേക്കാട്ട്, കെ.ടി.കെ. ഗംഗാധരൻ, പി.ടി. ഉണ്ണികൃഷ്ണൻ എന്നിവരുമായാണ് ചർച്ച നടത്തിയത്. യാത്രാ പ്രശ്നത്തിന് അടിയന്തിര പരിഹാരം ഉണ്ടാക്കുമെന്ന് കരാർ കമ്പനി പ്രതിനിധി ഉറപ്പു നൽകി.

Follow us on :

Tags:

More in Related News