Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വഴിക്കടവിൽ ആർ ജി യൂത്ത് ബ്രിഗേഡ് റസ്ക്യൂ ഫോഴ്സ്

26 Aug 2024 16:23 IST

- enlight media

Share News :

വഴിക്കടവ് : അടക്കമുള്ള വിവിധയിടങ്ങളിൽ പ്രകൃതി ദുരന്തങ്ങളും മറ്റ് പ്രകൃതി ക്ഷോഭങ്ങളടക്കം പല രീതിയിലുള്ള ബുദ്ധിമുട്ടുകളും മുൻപത്തതിനേക്കാൾ കൂടുതലായി വരുന്ന സാഹചര്യത്തിൽ നാടിനു കൈത്താങ്ങാവാൻ വഴിക്കടവിൽ മണ്ഡലം കോൺഗ്രസ്‌ കമറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ നാമത്തിൽ RG YOUTH BRIGADE എന്ന് പേരിൽ റസ്ക്യൂ ഫോഴ്സ് രൂപീകരിച്ചു. എടക്കര ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ ബാബു തോപ്പിൽ ലോഗോ പ്രകാശനം ചെയ്തു. കെ പി സി സി അംഗം കെ ടി അജ്മൽ ടി ഷർട്ട്‌ ലോഞ്ചിങ് നടത്തി. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ സുനീർ മണൽപ്പാടം അധ്യക്ഷം വഹിച്ചു.

18നും, 40നും ഇടയിൽ പ്രായമുള്ളവർക്കാണ് പേര് രജിസ്റ്റർ ചെയ്യാൻ സാധിക്കുകയെന്ന് ഭാരവാഹികൾ പറഞ്ഞു. ശിഹാബ് പുളിയാഞ്ചാലി ചെയർമാനായും, അൻസാർ പാങ്ങിൽ കൺവീനറായും, സജീർ പി ടി കോർഡിനേറ്ററായും ചുമതലയേറ്റു.

ചാക്കോ സി മാമ്പ്ര,നിഷാദ് അമരമ്പലം,

ഷേർലി വർഗീസ്,എം എ മുജീബ്,

കെ ടി ഉബൈദ് ഉഷ വേലു,വി കെ അനീഷ്,

ജോണി പിട്ടാപ്പിള്ളി,സി രാമകൃഷ്ണൻ മാസ്റ്റർ,പി സുകുമാരൻ,

ഷിൽജ പി,ബോബി സി മാമ്പ്ര,

സുബൈർ മാമാങ്കര,അൻഷിദ് വഴിക്കടവ് 

മുജീബ് നാരോകാവ് .അഷ്‌റഫ്‌ മരുത,

എന്നിവർ സംസാരിച്ചു.

Follow us on :

More in Related News