Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Oct 2024 12:50 IST
Share News :
കോട്ടയം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് 20 വർഷം കഠിനതടവും 10,000 രൂപ പിഴയും. കൂരോപ്പട കോത്തലഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ റ്റി.പി. ഷിജുവിനെയാണ് (48) കോട്ടയം അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.
2023ൽ ഇയാള്‍ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഇന്ത്യൻ ശിക്ഷ നിയമത്തിലെയും പോക്സോ ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരം ജഡ്ജി സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. തുടർന്ന് പാമ്പാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, അന്നത്തെ പാമ്പാടി എസ്.എച്ച്.ഒ ഡി. സുവർണകുമാർഅന്വേഷണം നടത്തി ഇയാൾക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി ശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ പോൾ കെ. എബ്രഹാം ഹാജരായി.
Follow us on :
Tags:
More in Related News
Please select your location.