Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പും നേത്ര പരിശോധനാ ക്യാമ്പും

16 Nov 2024 21:20 IST

ENLIGHT MEDIA PERAMBRA

Share News :

അരിക്കുളം: ഇ.വി. ആലിക്കുട്ടി ഹാജി മെമ്മോറിയൽ നന്മ തണൽ ഡയാലിസ് ആൻഡ് ഫിസിയോതെറാപ്പി സെന്റർ അരിക്കുളവുംട്രീനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി കോഴിക്കോടും തണൽ വടകരയും സംയുക്തമായി  സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പും നേത്രരോഗ പരിശോധന ക്യാമ്പും നടത്തി.

അരിക്കുളം തണലിൽ വെച്ച് നടത്തിയപാറക്കുളങ്ങര കെ പി എം എസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും  തണൽ വനിതാവിംഗ് എന്നിവരുടെയുംസഹകരണം പരിപാടിയെ ഗംഭീരമാക്കി. അരിക്കുളം നൻമ തണലിലെ രോഗികൾക്ക് വേണ്ടി 

 നിടുംപൊയിൽ നിടിയ പറമ്പിൽ റാഫി  തന്റെ ചികിത്സ കഴിഞ്ഞ് ബാക്കി വന്ന  2 ലക്ഷം രൂപ സംഭാവന ചെയ്തു.നിടുംപൊയിൽ മഹല്ല് പ്രസിഡന്റ് അബ്ദുറഹ്മാൻ ഹാജി,  വൈസ് പ്രസിഡന്റ് ബി. സി. അബ്ദുറഹിമാൻ  എന്നിവർ ചേർന്ന് തണൽ പ്രസിഡന്റ്  അഡ്വക്കറ്റ് ടി.പി. മുഹമ്മദ് ബഷീറിന് കൈമാറി.ചടങ്ങിൽ തണൽ സെക്രട്ടറി ടി. പി. അബ്ദുൾലത്തീഫ്,ട്രഷറർ മുസ്തഫ നന്മന,അരിക്കുളം ഗ്രാമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഗതൻ മാസ്റ്റർ, വാർഡ് മെമ്പർ  സജീഷ് കുമാർ,കെ,ഇമ്പിച്ചി ആലി,എ.കെ.എൻ. അടിയോടി എന്നിവർ സംസാരിച്ചു.


Follow us on :

Tags:

More in Related News