Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അനധികൃത മദ്യ നിര്‍മാണത്തിന് സൂക്ഷിച്ചിരുന്ന വാറ്റുപകരണങ്ങളും വാഷും പിടികൂടി

09 Oct 2024 19:45 IST

- ജേർണലിസ്റ്റ്

Share News :

കോടിക്കുളം: അനധികൃത മദ്യ നിര്‍മാണത്തിന് സൂക്ഷിച്ചിരുന്ന വാറ്റുപകരണങ്ങളും വാഷും വീട്ടില്‍നിന്നു പിടികൂടി.കോടിക്കുളം പഞ്ചായത്ത് പാറപ്പുഴ ആലപ്പാട്ട് ജോസ് മാത്യു(67)നെ കാളിയാര്‍ പോലീസ് അറസ്റ്റു ചെയ്തു. കാളിയാര്‍ പോലീസിനു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ബുധനാഴ്ചയാണ് പരിശോധന നടന്നത് ജോസിന്റ രണ്ടുനില വീടിന്റ ഇടനാഴിയിലും മുറിയിലും നിന്നാണ് ഉപകരണങ്ങളും വാഷും കണ്ടത്തിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. എസ്.ഐ മാരായ സാബുകെ പീറ്റര്‍, പി.കെ സലീല്‍, ജോബിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്


Follow us on :

More in Related News