Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ് എസ് എഫ് കൊണ്ടോട്ടി, പുളിക്കൽ ഡിവിഷൻ സമ്മേളനങ്ങൾ 29ന്

26 Apr 2025 21:22 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി : സുന്നി സ്റ്റുഡൻ്റ്സ് ഫെഡറേഷൻ (എസ് എസ് എഫ്) 53-ാം സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായുള്ള കൊണ്ടോട്ടി, പുളിക്കൽ ഡിവിഷൻ സമ്മേളനങ്ങളും വിദ്യാർത്ഥി റാലിയും ഏപ്രിൽ 29 ചൊവ്വാഴ്ച നടക്കും. വൈകുന്നേരം 5 മണിക്ക് കുറുപ്പത്തു നിന്നും പെരിയമ്പലത്തു നിന്നും വിദ്യാർത്ഥി റാലി ആരംഭിക്കും. തുടർന്ന് കൊണ്ടോട്ടി അമാന ടവറിലും പുളിക്കൽ ലെഗ്രാൻഡ് ഓഡിറ്റോറിയത്തിലും വിദ്യാർത്ഥി സമ്മേളനം ആരംഭിക്കും.


വിദ്യാർഥികളിലെ നന്മയെയും ശരികളെയും ഉയർത്തിക്കാണിക്കുന്ന തരത്തിൽ 'സെലിബ്രേറ്റിംഗ് ഹ്യൂമാനിറ്റി, ശരികളുടെ ആഘോഷം' എന്ന പ്രമേയത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായാണ് ഡിവിഷൻ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്. 'സേ നോ, ലെറ്റ്സ് ഗോ' മാരത്തണുകൾ, വോയ്‌സ് ഓഫ് ഹോപ്പ്, സ്ട്രീറ്റ് പൾസ്, സോഷ്യൽ സർവേ, സ്ട്രീറ്റ് പാർലമെന്റ്, കേരള കണക്ട് തുടങ്ങിയ പ്രോഗ്രാമുകളാണ് ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി മൂന്ന് ലക്ഷം ലഹരി വിരുദ്ധ ആക്ടിവിസ്റ്റുകളെയാണ് എസ് എസ് എഫ് സമൂഹത്തിന് സമർപ്പിക്കുന്നത്. ഇവർ വഴി സമൂഹത്തിൽ നിന്ന് ലഹരിയുടെ നിർമാർജനത്തിനായുള്ള എല്ലാ ശ്രമങ്ങളും എസ് എസ് എഫ് ആവിഷ്കരിക്കുന്നുണ്ട്.


സമ്മേളനത്തിൽ പദ്ധതി പ്രഖ്യാപനവും ലഹരി വിരുദ്ധ സ്ക്വാഡ് സമർപ്പണവും നടക്കും. അബ്ദുന്നാസർ അഹ്‌സനി ഒളവട്ടൂർ, സയ്യിദ്ഷിഹാബുദ്ദീൻ അഹ്‌സനി, മുഹമ്മദ് ശരീഫ് നിസാമി, മുഹമ്മദ് റാഫി അഹ്‌സനി, ടി കെ മുഹമ്മദ് റമീസ്, ജഹ്‌ഫർ ഇർഫാനി എന്നിവർ അതിഥികളാവും.


വാർത്താ സമ്മേളനത്തിൽ ഡിവിഷൻ ഭാരവാഹികളായ മുഹമ്മദ് റാഫി അദനി, എം ഷുഹൈബ് ബുഖാ മി, കെഎം അബ്ദു റഹൂഫ്, യുസുഫ് വെസ്റ്റ് മുണ്ടംപറമ്പ്, അനീർ മോങ്ങം എന്നിവർ പങ്കെടുത്തു.

Follow us on :