Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ സ്മാർട്ട് സോഫ്റ്റ്‌വെയർ വേണ്ടവിധം മുന്നൊരുക്കം നടത്താത്തതിനാൽ ജനങ്ങൾ വലയുന്നു

05 Jun 2025 20:34 IST

MUKUNDAN

Share News :

ചാവക്കാട്:കെ സ്മാർട്ട് സോഫ്റ്റ്‌വെയർ വേണ്ടവിധം മുന്നൊരുക്കം നടത്താത്തതിനാൽ ജനങ്ങൾ വലയുന്നു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 2025-26 സാമ്പത്തിക വർഷത്തിൽ കെ സ്മാർട്ട് എന്ന പുതിയ സോഫ്റ്റ്‌വെയർ കൊണ്ടുവരുന്നതിന്റെ ഭാഗമായി പഞ്ചായത്തുകളിൽ പണി നടക്കുകയാണ്.ജൂൺ ആയിട്ടും കെ സ്മാർട്ട് സോഫ്റ്റ്‌വെയറിന്റെ പണി എവിടെയും എത്താത്തത് മൂലം പാവപ്പെട്ട ജനങ്ങൾ വളരെ ദുരിതത്തിലാണ്.ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് വേണ്ടവിധത്തിൽ ട്രെയിനിങ് കൊടുക്കാത്തതുമൂലം പഞ്ചായത്തിൽ റെസിഡന്റൽ സർട്ടിഫിക്കറ്റ്,ഓണർഷിപ്പ് സർട്ടിഫിക്കറ്റ്,ബിപിഎൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ലഭിക്കുന്നതിന് അപേക്ഷകർ അപേക്ഷ കൊടുത്ത് മാസങ്ങളോളം പഞ്ചായത്തുകൾ കയറിയിറങ്ങുകയാണ്,മാത്രമല്ല പാവപ്പെട്ട ജനങ്ങൾക്ക് ജനകീയ ആസൂത്രണ പദ്ധതി പ്രകാരം ലഭിക്കുന്ന ആനുകൂല്യങ്ങളുടെ ധനസഹായം ഇതുമൂലം ലഭിക്കാത്ത അവസ്ഥയാണ്.സർക്കാരിന്റെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന കെ സ്മാർട്ട്‌ സോഫ്റ്റ്‌വെയറിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് സാങ്കേതിക തകരാറുകൾക്ക് പരിഹാരം കണ്ട് ജനങ്ങൾക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി ആവശ്യപ്പെട്ടു.


Follow us on :

More in Related News