Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അംഗനവാടികൾക്ക് കിച്ചൺ ഉപകരണങ്ങൾ നൽകി.

08 Oct 2024 19:07 IST

UNNICHEKKU .M

Share News :

മുക്കം : തെയ്യത്തും കടവ് മാതൃകാ അങ്കണവാടി, കോട്ടമ്മൽ അങ്കണവാടി എന്നീ സ്ഥാപനങ്ങളിലേക്ക് മിക്സികൾ , ഫാനുകൾ തുടങ്ങിയ ഉപകരണങ്ങൾ നൽകി. അങ്കണവാടികളിലെ പുതിയ പോഷകാഹാര ഭക്ഷണത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായാണ് മിക്സികളും മറ്റും ആവശ്യമായി വന്നത് . തെയ്യത്തും കടവ് അങ്കണവാടിയിലേക്ക് മൈമൂന ടീച്ചർ കൂടാരവും കോട്ടമ്മൽ അങ്കണവാടിയിലേക്ക് പൂളക്കമണ്ണിൽ ആമിനക്കുട്ടിയുമാണ് ഉപകരണങ്ങൾ സ്പോൺസർ ചെയ്തത്. വാർഡ് മെമ്പർ ടി.കെ. അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വർക്കർമാരായ പി.വി.സക്കീന, അമ്മാളു എന്നിവർ ഏറ്റുവാങ്ങി. കെ.പി.അബ്ദുറഹ്മാൻ , റഫീഖ് കുറ്റിയോട്ട് , എ.എം. ജാവീദ്,കെ.അബ്ദുല്ല മാസ്റ്റർ, കമല കളത്തിങ്ങൽ, നീതു ടീച്ചർ, ഷൈനി എന്നിവർ സംസാരിച്ചു.

Follow us on :

More in Related News