Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുറക്കാമലയെ സംരക്ഷിക്കാൻ യോജിച്ച കൂട്ടായ്മകൾ ഉയർന്ന് വരണം :കെ. ലോഹ്യ

21 Aug 2024 17:04 IST

Preyesh kumar

Share News :

മേപ്പയ്യൂർ : കീഴ്പ്പയ്യൂരിലെ പുറക്കാമലയെ തകർക്കാൻ ശ്രമിക്കുന്ന ഖനന നീക്കത്തിനെതിരെ യോജിച്ച കൂട്ടായ്മകൾ ഉയർന്ന് വരണമെന്ന് ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ പറഞ്ഞു. നമ്മുടെ കുന്നുകളും മലകളും ഉൾപ്പെടുന്ന ഹരിതാഭമായ പച്ചപ്പുകളെ തകർത്ത് കൊണ്ടുള്ള പ്രവർത്തനങ്ങളാണ് വലിയ ദുരന്തങ്ങളെ വിളിച്ചു വരുത്തുന്നത്. ആർ.വൈ ജെ.ഡി മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഖനനമേഖലയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് എൻ.പി .ബിജു അദ്ധ്യക്ഷനായി. ആർ.ജെ.ഡി. ജില്ലാ കമ്മിറ്റി അംഗം സുനിൽ ഓടയിൽ ,പി .ബാലൻ, വി.പി..മോഹനൻ വി.പി.ദാനീഷ്, കീഴലാട്ട് കൃഷ്ണൻ , ഒ.ഷിബിൻ രാജ് ,എ.കെ. നിഖിൽ, പി.കെ.രതീഷ് തുടങ്ങിയവർ സംസാരിച്ചു. മാർച്ചിന് പി.കെ. അഭിലാഷ്, വി.പി. .ഷാജി, പി.കെ. ഹരീഷ്, പുതുശ്ശേരി ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

Tags:

More in Related News