Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോ:പി.പി സർഫ്രാസ് ബിൻ മുഹമ്മദിനെ അനുമോദിച്ചു

15 Jul 2024 12:32 IST

Jithu Vijay

Share News :



തിരൂരങ്ങാടി : ചൈനയിൽ നിന്നും എം.ബി.ബി.എസ് പഠനം പൂർത്തിയാക്കി നാട്ടിൽ എത്തിയ എസ്.എസ്.എഫ് കുണ്ടംകടവ് യൂണിറ്റ് മുൻ ജനറൽ സെക്രട്ടറി പി.പി സർഫ്രാസിനെ മൂന്നിയൂർ കുണ്ടംകടവ് മഹല്ല് കമ്മിറ്റി ഹയാത്തുൽ ഇസ്‌ലാം സംഘം, കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് കുണ്ടംകടവ് യൂണിറ്റ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മസ്ജിദുൽ ഫത്ഹ് മുദരിസ് താജുദ്ധീൻ അഹ്സനിയും മഹല്ലിലെ കാരണവർ മാളിയേക്കൽ അഹ്മദ് ഹാജിയും ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു. 


യു. അബൂബക്കർ സഖാഫി, സി. അലി മുസ്‌ലിയാർ, കെ. ബഷീർ, കെ.മുഹമ്മദ്, യു. അസ്‌ലം സഖാഫി, കെ. ഷൗകത്ത്, യു. ഹാരിസ് ശാമിൽ ഇർഫാനി, കെ. ശാഹിദ് എന്നിവർ സാന്നിധ്യം അറിയിച്ചു.

അർ.എസ്.സി ഓസ്‌ട്രേലിയ ദേശിയ ജനറൽ സെക്രട്ടറി യു.ജാഫർ നിസാമി ഓസ്‌ട്രേലിയ അനുമോദന പ്രഭാഷണം നടത്തി. സംഘടനാ പ്രവർത്തനം മത ഭൗതിക പഠനങ്ങൾക്ക് തടസ്സമാകില്ലെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. 


മറുപടി പ്രസംഗത്തിൽ ഡോ:പി.പി സർഫ്രാസ് ഈ വിജയത്തിൽ പങ്കുചേർന്ന എല്ലാവർക്കും നന്ദി അറിയിച്ചു. 

സംഗമത്തിൽ ഹയാത്തുൽ ഇസ്‌ലാം സംഘം, കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് യൂണിറ്റ് ഭാരവാഹികൾ, പ്രവർത്തകർ, കാരണവന്മാർ പങ്കെടുത്തു. പി.പി മുഹമ്മദ്‌ & സക്കീന ദമ്പതികളുടെ മകനാണ് സർഫ്രാസ്.

Follow us on :

More in Related News