Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Aug 2024 20:13 IST
Share News :
അവള: കഴിഞ്ഞ ആറ് ദിവസങ്ങളിലായി ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ ആവള യു. പി. സ്കൂളിൽ നടന്നു വന്നിരുന്ന വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് സമാപിച്ചു. ആവള, പെരിഞ്ചേരിക്കടവ്, കാഞ്ഞിരക്കുനി, കക്കറമുക്ക് മേഖലയിൽ നിന്ന് വീടുകളിൽ വെള്ളം കയറിയ 31 കുടുംബങ്ങളാണ് വീടുകളിലേക്ക് മടങ്ങിയത്.
ആരോഗ്യ വകുപ്പിന്റെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ വീടുകളിൽ ശുചീകരണ പ്രവർത്തനം നടന്നു.
സമാപന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ടി. ഷിജിത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആദില നിമ്പ്രാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഏ. കെ. ഉമ്മർ, ശ്രീഷാ ഗണേഷ്, മോനിഷ, ബിജിഷ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. സുമേഷ്, വില്ലേജ് ഓഫീസർ പ്രകാശൻ, ഹെൽത്ത് ഇൻസ്പെക്ടർ നവീൻ, ഒലിപ്പിൽ മമ്മു, വിജയൻ ആവള, കൊയിലോത്ത് ഗംഗാധരൻ, ടി.കെ.രജീഷ് , കെ. കുമാരൻ, ജിജോയ് ആവള, മൊയ്തു കുനീമ്മൽ, പി.എം.അസീസ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.