Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Aug 2024 08:32 IST
Share News :
കടവന്ത്ര( എറണാകുളം): പപ്പൻ ചേട്ടൻ സ്മാരക തൊഴിൽ സംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓണം ഫെയർ -2024 പ്രവർത്തനങ്ങൾക്കായുള്ള സംഘാടകസമിതി ഓഫീസ് പ്രവർത്തനം ആരംഭിച്ചു. പനമ്പിള്ളി നഗർ ആന്ധ്ര കൾച്ചറൽ സെൻററിന് സമീപം, സെപ്റ്റംബർ 6 മുതൽ 15 വരെയാണ് ഓണം ഫെയർ നടക്കുക. ഓണം ഫെയറിലൂടെ ലഭിക്കുന്ന തുക വയനാട്ടിൽ ദുരിത ബാധിതരെ സഹായിക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.
എറണാകുളം നഗരത്തിലെ വിവിധ മേഖലകളിൽ താമസിക്കുന്ന സാധാരണക്കാരായ ആളുകൾ ഉത്പാദിപ്പിക്കുന്ന വിവധ ഉൽപ്പന്നങ്ങളാണ് വിപണനമേളയിൽ ലഭ്യമാവുക. നാടൻ പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, പച്ചക്കറി തൈകൾ, വൃക്ഷത്തൈകൾ,
മറ്റു കാർഷിക ഉത്പന്നങ്ങൾ, പായസമേള, ചിന്താപുസ്തകോത്സവം, പ്രവർത്തകരുടെ വിവിധ കലാപരിപാടികൾ, മത്സരങ്ങൾ എന്നിവ ഓണം ഫെയറിന്റെ ഭാഗമായി സംഘടിപ്പിക്കും.
കൊച്ചി കോർപ്പറേഷൻ അറുപതാം ഡിവിഷൻ കൗൺസിലർ കെ.പി.ലതിക ടീച്ചർ സംഘാടകസമിതി ഓഫീസ് പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു
തൊഴിൽ സംഘം പ്രസിഡൻ്റ് വർഗീസ്.സി.ടി അധ്യക്ഷനായിരുന്നു. ടി.കെ.വിജയൻ, എൻ.കെ.ഷാജി, കെ.ടി.വിശ്വനാഥൻ, ജാൻസി ജോഷി
ഉഷ ലെനിൻ,എം.എ.സോളമൻ, എം.ഡി.സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
വിപണനമേളയിൽ പങ്കാളിയാവാൻ ആഗ്രഹിക്കുന്ന ചെറുകിട ഉൽപാദകർ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയവർക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പ്രസിഡൻ്റ് :വർഗീസ്.സി.ടി. 9446072174. സെക്രട്ടറി: കെ.ടി.വിശ്വനാഥൻ.9947663294
Follow us on :
Tags:
More in Related News
Please select your location.