Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മരം വീണ് ഗതാഗതതടസ്സം

08 Sep 2024 12:49 IST

Preyesh kumar

Share News :

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തില ഒറ്റക്കണ്ടം റോഡിൽ മരം വീണ് ഗതാഗത തടസ്സം നേരിട്ടു. കനാൽ സൈഡിലെ മരം മുറിഞ്ഞു തെങ്ങിന് മുകളിൽ വീണു ഇലക്ട്രിക് ലൈനിൽ തട്ടി ഗതാഗതം സ്തംഭിക്കുകയായിരുന്നു. പേരാമ്പ്ര അഗ്നിരക്ഷാ സേന മരംമുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

ഇന്നലെ രാത്രിയിലാണ് സംഭവം.

നിലയത്തിലെ ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ എന്‍. ഗണേശന്‍റെ നേതൃത്വത്തില്‍ ഫയര്‍&റെസ്ക്യൂ ഓഫീസ്സര്‍മാരായ ടി. സജിത്ത് ,ടി .ബബീഷ്, വി .കെ. അഭിലജ്പത് ലാല്‍, കെ .രഗിനേഷ് ,ഹോംഗാര്‍ഡ് അനീഷ്കുമാര്‍ എന്നിവര്‍ രണ്ട് മണിക്കൂറോളം പ്രവര്‍ത്തിച്ചാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.

Follow us on :

Tags:

More in Related News