Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാപ്പ നിയമം പ്രകാരം റൗഡിയെ 6 മാസക്കാലത്തേക്ക് നാടുകടത്തി 

06 Nov 2024 20:33 IST

MUKUNDAN

Share News :

ചാവക്കാട്:തൃശൂർ റേഞ്ച് ഡെപ്യൂട്ടി പോലീസ് ഇൻസ്‌പെക്ടർ ജനറലിന്റെ കാപ്പ 2007വകുപ്പ് പ്രകാരം സഞ്ചലന നിയന്ത്രണ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ സിറ്റി പോലീസ് ജില്ലാ ചാവക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ തിരുവത്ര അയോദ്ധ്യ നഗരിൽ താമസിക്കുന്ന പീടികപറമ്പിൽ വിശ്വംഭരൻ മകൻ സുവീഷ്(35)നെയാണ് തൃശൂർ സിറ്റി ജില്ലാ പോലീസ് കമ്മീഷണർ ആർ.ഇളങ്കോയുടെ നിർദേശപ്രകാരം ഗുരുവായൂർ എസിപി കെ.എം.ബിജുവിന്റെ നേതൃത്വത്തിൽ ചാവക്കാട് എസ്എച്ച്ഒ വി.വി.വിമൽ,എസ്ഐ കെ.വി.വിജിത്ത് എന്നിവര്‍ തൃശൂർ ജില്ലയിൽ നിന്നും 6 മാസ കാലയളവിൽ നാടുകടത്തിയത്.തൃശൂര്‍ ജില്ലയിലെ ചാവക്കാട്,പാവറട്ടി,വടക്കേക്കാട് എന്നീ പോലീസ് സ്റ്റേഷനുകളിലും സുവീഷിന് കുറ്റകരമായ നരഹത്യാശ്രമം,ആളുകളെ ദേഹോപദ്രവം ഏൽപ്പിക്കുക,അസഭ്യം പറയുക തുടങ്ങിയ പൊതുസമാധാനത്തിനും,പൊതുസുരക്ഷക്കും,ഭീഷണിയുണ്ടാക്കുന്ന ആളാണെന്നും 'അറിയപ്പെടുന്ന റൗഡി' എന്ന ഗണത്തിൽ ഉൾപ്പെടുത്തിയാണ് നടപടിയെടുത്തിട്ടുള്ളത്.ക്രിമിനൽ കേസുകളിൽ പ്രതിയായവർക്കെതിരെ തൃശ്ശൂർ സിറ്റി കമ്മീഷണറുടെ നേതൃത്വത്തിൽ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്.ഗുരുവായൂർ സബ് ഡിവിഷനിൽ ചാവക്കാട് പോലീസ് സ്റ്റേഷനിൽ മാത്രമായി പതിനാലാമത്തെ വ്യക്തിക്ക് എതിരെയാണ് കാപ്പ ചുമത്തുന്നത്.തുടർന്നും മയക്കുമരുന്ന്,ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നവർക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.




Follow us on :

More in Related News