Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കനത്ത മഴയിൽ നിർത്തിയിട്ട ഇരുചക്ര വാഹനത്തിന് മുകളിൽ മരം പൊട്ടിവീണു.

17 May 2024 20:52 IST

UNNICHEKKU .M

Share News :


മുക്കം : കനത്ത മഴയിലും കാറ്റിലും മുക്കം ഓർഫനേജ് കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങൾക്ക് മേൽ മാവ് പൊട്ടി വീണു. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. മഴ ആരംഭിച്ച ഉടനെ മരത്തിന് ചുവട്ടിൽ ഉണ്ടായിരുന്ന ക്ലസ്റ്റർ പരിശീലനത്തിനെത്തിയ അധ്യാപകർ സ്കൂൾ വരാന്തയിലേക്ക് മാറി നിന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. അഞ്ചോളം ഇരുചക്ര വാഹനങ്ങൾക്ക് മുകളിലേക്കാണ് മരം വീണത്. വിവരമറിഞ്ഞ് മുക്കത്തുനിന്ന് അഗ്നി രക്ഷാ സേനയെത്തി മരം മുറിച്ചു നീക്കിയാണ് വാഹനങ്ങൾ പുറത്തെടുത്തത്. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ സി. മനോജ്, സേനാംഗങ്ങളായ കെ. സി. അബ്ദുൽ സലിം, കെ. പി. അമീറുദ്ദീൻ, വൈ. പി. ഷറഫുദ്ദീൻ, ടി.പി. ഫാസിൽ അലി, കെ. എസ്. വിജയകുമാർ, സി. എഫ്. ജോഷി എന്നിവർ ചേർന്നാണ് മരം മുറിച്ചു മാറ്റിയത്.

Follow us on :

More in Related News