Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മനുഷ്യവകാശ ദിനം ആചരിച്ചു.

12 Dec 2024 20:41 IST

UNNICHEKKU .M

Share News :

മുക്കം:മനുഷ്യാവകാശ ദിനം ആചരിച്ചു.

കെ.എസ്.ടി എ മുക്കം ഉപജില്ല കമ്മറ്റിയുടെ വനിതാ വേദി മനുഷ്യാവകാശങ്ങളെ കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. ദിനാചരണം മുക്കം നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ: ചാന്ദ്നി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ജില്ലാ അധ്യാപക കലോത്സവത്തിലും, കായിക മേളയിലും മുക്കം ഉപജില്ലയ്ക്ക് ഓവറോൾ രണ്ടാം സ്ഥാനം നേടിയെടുത്ത പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. കായിക മേളയിൽ ക്രിക്കറ്റ് , അത് ലറ്റിക്സിൽ രണ്ടാം സ്ഥാനം നേടി, കലാമേളയിൽ ഒപ്പന, സംഘ നൃത്തം, നാടോടി നൃത്തം, മാപ്പിളപ്പാട്ട്, ഇംഗ്ലീഷ് ഉപന്യാസം, ഉറുദു ഉപന്യാസം എന്നിവയിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കെ.എസ് ടി എ പ്രസിഡൻ്റ് ബബിഷ കെ.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ ജോഷില സന്തോഷ്, ജില്ലാ പ്രസിഡൻ്റ് സന്തോഷ് കുമാർ, നളേഷൻ, അജീഷ് വി, പത്മശ്രീ, ഹാഷിദ് കെ.സി, സ്മിന പി, അബ്ദുൽ നാസർ ഇ കെ എന്നിവർ സംസാരിച്ചു.വനിതാ വേദി കൺവീനർ ദീപ്തി ടി സ്വാഗതവും, സബ് ജില്ലാ സെക്രട്ടരി പി സി മുജീബ് റഹിമാൻ നന്ദിയും പറഞ്ഞു.കായിക താരങ്ങൾക്കും, കലാപ്രതിഭകൾക്കും ഉപഹാരങ്ങൾ നൽകി ആദരിച്ചു.പ്രതിഭകൾക്ക് സ്നേഹവിരുന്നും നൽകി.

Follow us on :

More in Related News