Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jul 2024 18:35 IST
Share News :
മാവൂര്‍: സംസ്ഥാന സര്‍ക്കാര്‍ ബജറ്റ് വിഹിതം പൂര്‍ണ്ണമായി അനുവദിക്കാത്തത് മൂലം തദ്ദേശസ്ഥാപനങ്ങളില്‍ രൂപപ്പെട്ട ഗുരുതര പ്രതിസന്ധി രൂപപ്പെടുകയും പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാവുകയും ചെയ്തിരിക്കുകയാണ്. മാവൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് വെച്ച് നടന്ന ചടങ്ങ് കുന്ദമംഗലം നിയോജകമണ്ഡലം മുസ്‍ലീം ലീഗ് വൈസ് പ്രസിഡണ്ട് എ കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും അനുവദിച്ച ഫണ്ട് ലഭ്യമാക്കാത്തത് കാരണം പദ്ധതി പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫണ്ടിന്റെ അപര്യാപ്തത ലൈഫ് പദ്ധതിയേയും, പശ്ചാതല മേഖലയേയും, ജലജീവന്‍ ഉള്‍പ്പെടെയുള്ള പദ്ധതികളേയും സാരമായി ബാധിച്ചിട്ടുണ്ട്. ഒപ്പു മതിലില്‍ ധാരാളം പേര്‍ വന്ന് ഒപ്പ് രേഖപ്പെടുത്തി സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധം അറീയിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഉണിക്കൂര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഉമ്മര്‍ മാസ്റ്റര്‍ സ്വാഗതവും ശ്രീജ ആറ്റാഞ്ചേരി നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.