Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Oct 2024 20:17 IST
Share News :
കാസർഗോഡ് : നവംബര്‍ 2,3 തിയ്യതികളില്‍ ഇരിയണ്ണി - ബോവിക്കാനം റോഡ് പാതയില്‍ നടക്കുന്ന സംസ്ഥാന റോഡ് സൈക്ലിംഗ് ചാംമ്പ്യന്‍ഷിപ്പിനുള്ള സംഘാടക സമിതി രൂപീകരിച്ചു. ജിഎല്‍പിഎസ് ഇരിയണ്ണിയില്‍ വെച്ച് നടന്ന യോഗം മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി മിനി ഉദ്ഘാടനം ചെയ്തു ബി കെ നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. ജനാര്‍ദ്ദനന്‍ സി സ്വാഗതവും വിനോദ് കുമാര്‍ എസ് നന്ദിയും പറഞ്ഞു.
കായിക മന്ത്രി വി അബ്ദുറഹിമാന്‍ മുഖ്യരക്ഷാധികാരിയും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, ജില്ലയിലെ എംഎല്‍എമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ കളക്ടര്‍, സൈക്ലിംഗ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് മൂസ പാലക്കുന്ന് എന്നിവര്‍ രക്ഷാധികാരികളായും ചെയര്‍പേഴ്‌സണനായി മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി വി മിനിയേയും വര്‍ക്കിംഗ് ചെയര്‍മാനായി ബി കെ നാരായണനെയും ജനറല്‍ കണ്‍വീനറായി അച്ചുതന്‍ മാസ്റ്ററെയും കണ്‍വീനറായി വിനോദ് കുമാര്‍ എസ് നെയും തെരെഞ്ഞെടുത്തു. പരിപാടിയുടെ വിജയത്തിനായി വിവിധസബ്കമ്മിറ്റികളും രൂപീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.