Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വികസന സെമിനാർ സംഘടിപ്പിച്ചു

09 Jan 2025 19:44 IST

PALLIKKARA

Share News :

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ വള്ളിക്കുന്നിൽ സംഘടിപ്പിച്ചു. വഖഫ് കായിക ന്യൂനപക്ഷ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ വികസന സെമിനാർ ഉദ്ഘാടനം ചെയ്തു.വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചർ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മനോജ്കോട്ടാശ്ശേരി ചടങ്ങിന് സ്വാഗതം പറഞ്ഞു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ പ്രേമൻ പരുത്തിക്കാട് പദ്ധതി വിശകലനം നടത്തി. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ കെ രാധ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ പി സിന്ധു, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി

 ചെയർമാൻ പി എം ശശികുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആസിഫ് മഷ്ഹൂദ് , തങ്ക പ്രഭ ടീച്ചർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് പദ്ധതി ആസൂത്രണം ചെയ്ത വികസന സെമിനാറിന് ഗ്രാമപഞ്ചായത്ത് സെക്രട്ടി ആർ എച്ച് നിനിത നന്ദി രേഖപ്പെടുത്തി

Follow us on :

More in Related News