Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരി വിരുദ്ധ സന്ദേശമുയർത്തി മഹാത്മ സോഷ്യൽ സെന്റർ ഇഫ്താർ സംഗമം

17 Mar 2025 18:45 IST

MUKUNDAN

Share News :

ചാവക്കാട്:മഹാത്മ സോഷ്യൽ സെന്റർ ഇഫ്താർ കുടുംബ സംഗമവും,ലഹരി വിരുദ്ധ സന്ദേശവും സംഘടിപ്പിച്ചു.ചാവക്കാട് തഹസിൽദാർ എം.കെ.കിഷോർ ഉദ്ഘാടനം ചെയ്തു.മഹാത്മ സോഷ്യൽ സെന്റർ പ്രസിഡന്റ് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു.ഗുരുവായൂർ എസ്എച്ച്ഒ പ്രേമാനന്ദകൃഷ്ണൻ ലഹരി വിരുദ്ധ സന്ദേശം നൽകി.മഹാത്മ സോഷ്യൽ സെന്റർ രക്ഷാധികാരി സി.എം.സഗീർ മുഖ്യപ്രഭാഷണം നടത്തി.അഡ്വയ്സറി ബോർഡ് ചെയർമാൻ കെ.എം.മെഹ്റൂഫ് സെന്ററിന്റെ ഫ്യൂച്ചർ പ്ലാനായ ആസ്ഥാന മന്ദിരവും അതിനോട്‌ ചേർന്ന മിനി ഹാൾ,ഷട്ടിൽ കോർട്ട് ഇൻഡോർ,സ്വിമ്മിംഗ് പൂൾ,ജിംനേഷ്യം എന്നീ പബ്ളിക് സർവീസസ് ഇൻവസ്റ്റ്മെന്റ് പ്ലാനും,നിർദ്ധന വിദ്യാർത്ഥികൾക്കുള്ള സ്ക്കോളർഷിപ്പ് പ്രഖ്യാപനവും നടത്തി.പ്ലസ് ടു വിദ്യാർത്ഥി അദ്നാൻ മുഹമ്മത് ലഹരിക്കെതിരെ വിദ്യാർത്ഥികൾ ജാഗരൂകരാവണം എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.ബോർഡ് മെമ്പർമാരായ ഡോ.ശൗജാദ്,വി.സി.കെ.ഷാഹുൽ,പ്രോഗ്രാം കൺവീനർ ജമാൽ താമരത്ത്,തോമസ് ചിറമ്മൽ,ലതപ്രേമൻ,സൗജത്ത് നിയാസ്,ശംസുദ്ദീൻ,ശരീഫ് ഹാജി,ആർ.എം.കബീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.വൈസ് പ്രസിഡന്റ് സി.എസ്.സൂരജ് സദസ്സിന് സ്വാഗതവും,ജനറൽ സെക്രട്ടറി സുഭാഷ് പൂക്കാട്ടിൽ നന്ദിയും പറഞ്ഞു.






Follow us on :

More in Related News