Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുജാഹിദ് ആദർശ സമ്മേളനം 23 ന് പരപ്പനങ്ങാടിയിൽ

22 Sep 2024 20:27 IST

PALLIKKARA

Share News :

മുജാഹിദ് ആദർശ സമ്മേളനം 23 ന് പരപ്പനങ്ങാടിയിൽ

  

പരപ്പനങ്ങാടി: ഹദീസ് നിഷേധം മതനിരാസത്തിലേക്ക് എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഈ മാസം 23 ന് പരപ്പനങ്ങാടി പീസ് കൺവൻഷൻ സെന്റർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന മുജാഹിദ് ആദർശ സമ്മേളന സ്വാഗത സംഘ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അശ്റഫ് ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന്റ ഒരുക്കങ്ങൾ പൂർത്തിയായതായി യോഗം വിലയിരുത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കർ സലഫി, അബ്ദുല്ല ഫാസിൽ, സമീർ മുണ്ടേരി, ജില്ലാ സെക്രട്ടറി ഹനീഫ ഓടക്കൽ , ഭാരവാഹികളായ ബഷീർ കാടേങ്ങൽ, പി.ഒ ഉമറുൽ ഫാറൂഖ്, അബ്ദുൽ കരീം പറപ്പൂർ, നൂറുദ്ദീൻ താനാളൂർ, ഹാമിദ് എം സി സി, പ്രസംഗിച്ചു. മുജാഹിദ് ആദർശ സമ്മേളനംസംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കർ സലഫി ഉൽഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അബ്ദുല്ലത്തീഫ് സുല്ലമി അധ്യക്ഷത വഹിക്കും. ഹദീസ് നിഷേധം: അപകടം, വർത്തമാനങ്ങൾ, ഹദീസ് നിഷേധവും നിരൂപണവും,സ്വഹീഹുൽ ബുഖാരിയുടെ പ്രാമാണികത, ഹദീസ് : സമീപനവും വിശ്വാസ്യതയും, മുജാഹിദ് പാരമ്പര്യത്തിന്റ പ്രാമാണിക ബന്ധം, ഹദീസ് നിരൂപണത്തിലെ സൂക്ഷ്മതയും മുൻഗാമികളും, നിഷേധം മതനിരാസത്തിലേക്ക് എന്നീ വിഷയങ്ങളിൽ ഫൈസൽ മൗലവി പുതുപറമ്പ്, പ്രൊഫ. ഹാരിസ് ബിനു സലീം, അബ്ദുൽ മാലിക്ക് സലഫി, അജ്മൽ ഫൗസാൻ, നിഹാദ് എം സി സി പ്രഭാഷണം നടത്തും.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുജീബ് ഒട്ടുമ്മൽ മോഡറേറ്ററാവും.ഹാമിദ് എം സി സി, ബഷീർ കാടേങ്ങൽ പ്രസംഗിക്കും


 

Follow us on :

More in Related News