Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊണ്ടോട്ടി 17ലെ വെള്ളക്കെട്ട്: അടിയന്തിരമായി പരിഹരിക്കണം - വെൽഫെയർ പാർട്ടി

28 Jun 2025 17:34 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി: കൊണ്ടോട്ടി 17-ൽ ദിവസങ്ങളായി തുടരുന്ന വെള്ളക്കെട്ട് ജനങ്ങളെ വലിയ ദുരിതത്തിലാക്കിയിരിക്കുകയാണ്.ഈ വിഷയത്തിൽ അധികൃതർ നടപടിയെടുക്കാത്തത് പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി കൊണ്ടോട്ടി മുനിസിപ്പൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.ദേശീയപാതയുടെ ശോച്യാവസ്ഥ കാരണം ഗതാഗതക്കുരുക്ക് രൂക്ഷമായ ഇവിടെ, വെള്ളക്കെട്ട് കൂടിയായപ്പോൾ യാത്രാദുരിതം വർധിച്ചു. ദേശീയപാത അതോറിറ്റിയും പൊതു മരാമത്ത് വകുപ്പും ഈ വിഷയത്തിൽ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്ന് വെൽഫെയർ പാർട്ടി കുറ്റപ്പെടുത്തി.


എയർപോർട്ടിലേക്കും ആശുപത്രികളിലേക്കും പോകുന്നവർക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ദിവസങ്ങളായിട്ടും ജനപ്രതിനിധികളും നഗരസഭാ അധികൃതരും ഈ പ്രശ്നം പരിഹരിക്കാൻ മുന്നോട്ട് വരാത്തതും ന്യായീകരിക്കാനാവാത്തതാണ്.


പരസ്പരം പഴിചാരാതെ, ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ അടിയന്തിരമായി നടപടിയെടുക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നും പൊതുജനത്തിന്റെ ക്ഷമയെ ഇനിയും പരീക്ഷിക്കരുതെന്നും പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്നും പ്രസ്താവനയിൽ

അറിയിച്ചു.വെൽഫെയർ പാർട്ടി മുനിസിപ്പൽ പ്രസിഡന്റ് അബ്ദു റഷീദ് മാസ്റ്റർ എൻ എം അധ്യക്ഷത വഹിച്ചു.സെക്രട്ടറി യൂസുഫ് കൊളത്തൂർ, സൈതാലി എ പി , നാജിയ പി പി, മഹർ മൻസൂർ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News