Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉറങ്ങിക്കിടക്കവെ ഹൃദയാഘാതം; യുവാവ് മരിച്ചു, അന്ത്യം അടുത്തയാഴ്ച വിവാഹം നടക്കാനിരിക്കെ

14 Jul 2024 12:07 IST

Shafeek cn

Share News :

മലപ്പുറം: വിവാഹത്തിന് ഒരാഴ്ച മുമ്പ് യുവാവിന് ദാരുണാന്ത്യം. ഉറങ്ങിക്കിടക്കവെ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണം. മാറഞ്ചേരി താമലശ്ശേരി കൂളത്ത് കബീറിന്റെ മകന്‍ ഡാനിഷ് (28) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് ഉറക്കത്തില്‍ മരണം സംഭവിച്ചത്.


ഖത്തറിലായിരുന്ന ഡാനിഷ് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ജൂലായ് 21 -ന് ഞായറാഴ്ച വിവാഹം നിശ്ചയിച്ചിരുന്നതാണ്.

 മാതാവ്: സൗദ. സഹോദരങ്ങള്‍: ഫാരിസ് കബീര്‍ (ദുബായ്) ഹിബ. ഖബറടക്കം ഞായറാഴ്ച 12 - ഓടെ കോടഞ്ചേരി ജുമുഅത്ത് പള്ളി ഖബറിസ്ഥാനില്‍.

 

 

Follow us on :

More in Related News