Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jul 2024 18:53 IST
Share News :
ചാവക്കാട്:ജീവ ഗുരുവായൂരിൻ്റെ കനോലി കനാൽ സംരക്ഷണ യാത്ര ഗുരുവായൂർ എംഎൽഎ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്തു.ചാവക്കാട് വഞ്ചിക്കടവിൽ നിന്നും മുപ്പതിലധികം യാത്രികരുമായി പുറപ്പെട്ട വഞ്ചിയാത്ര കനോലി കനാലിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ച് പെരുമ്പടപ്പ് തിരിച്ച് ചാവക്കാട് സമാപിച്ചു.പൊന്നാനി വരെ പോയി തിരിച്ച് ചാവക്കാട് വരാനായിരുന്നു പ്ലാൻ.പക്ഷെ മരം വീണ് തടസ്സമായതിനെ തുടർന്ന് പെരുമ്പടപ്പ് വരെ പോകാനായുള്ളു.ജീവ ഗുരുവായൂർ പ്രസിഡന്റ് പി.ഐ.സൈമൺ അധ്യക്ഷത വഹിച്ചു.ഡോ.പി.എ.രാധാകൃഷ്ണൻ കനോലി കനാലിൻ്റെ ഉദ്ഭവവും,നിലനിൽക്കേണ്ടതിൻ്റെ ആവശ്യകതയും വിവരിച്ചു.അഡ്വ.രവി ചങ്കത്ത് ആമുഖ പ്രഭാഷണം നടത്തി.കൗൺസിലർ ഫൗസൽ,സന്ധ്യാ ഭരതൻ പി.മുരളീധര കൈമൾ,കെ.യു.കാർത്തികേയൻ, ഹൈദരലി പാലുമായ്,അസ്ക്കർ കൊളംബോ എന്നിവർ പ്രസംഗിച്ചു.പുഴ ഗതാഗത യോഗ്യമാക്കേണ്ടതിൻ്റെ സന്ദേശവുമായുള്ള പാട്ടുകളുമായി എത്തിയ യാത്ര സംഘത്തിന് ചാവക്കാട് പുന്ന യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സ്വീകരണം നൽകി.
Follow us on :
Tags:
More in Related News
Please select your location.