Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂരിൽ നിന്നും നെടുമ്പാശേരി എയർപോർട്ടിലേക്ക് നിർത്തലാക്കിയ കെഎസ്ആർടിസി ബസ് സർവീസ് ഉടനടി പുനസ്ഥാപിക്കണമെന്ന്...

09 Oct 2024 19:51 IST

- MUKUNDAN

Share News :

ഗുരുവായൂർ:ഗുരുവായൂരിൽ നിന്നും നെടുമ്പാശേരി എയർപോർട്ടിലേക്ക് സർവീസ് നടത്തിയിരുന്ന നിർത്തലാക്കിയ കെഎസ്ആർടിസി ബസ് സർവീസ് ഉടനടി പുനസ്ഥാപിക്കണമെന്ന് പൗരാവകാശ വേദി ജില്ലാ പ്രസിഡന്റ് നൗഷാദ് തെക്കുംപുറം ആവശ്യപ്പെട്ടു.ബസ്സുകളുടെ അപര്യപ്തത പറഞ്ഞാണ് കെഎസ്ആർടിസി ഈ സർവീസ് കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുമ്പേ നിർത്തലാക്കിയത്.ഗുരുവായൂർ ചാവക്കാട് പാവറട്ടി മേഖലകളിൽ നിന്നുള്ള സാധാരണക്കാരായ നിരവധി പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു ഈ സർവീസ്.എയർപോർട്ടുകളിലേക്ക് പ്രവാസി യാത്രാക്കാർക്ക് ഉപകാരപ്രദമായ വിധത്തിൽ നിരവധി സർവീസുകൾ ആരംഭിക്കുമെന്ന ഗതാഗത മന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവനയുടെ പശ്ചാതലത്തിൽ നിർത്തലാക്കിയ പ്രധാനപ്പെട്ട ഈ സർവീസ് ഉടനടി പുനരാരംഭിക്കാൻ കെഎസ്ആർടിസി തയ്യാറാവണമെന്നും നൗഷാദ് ആവശ്യപ്പെട്ടു.ഈ ആവശ്യമുന്നയിച്ച് ഗതാഗത മന്ത്രിക്ക് നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Follow us on :

More in Related News