Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Oct 2024 14:11 IST
Share News :
മേപ്പയ്യൂർ:.കേരളത്തിലെ ഏറ്റവും മോശമായ പ്രധാന റോഡുകൾ കേന്ദ്രീകരിച്ച് മനോരമ ന്യൂസ്ചാനൽ നടത്തിയ പരിശോധനയിൽ ഏറ്റവും മോശം റോഡായി തെരഞ്ഞെടുക്കപ്പെട്ടത് മേപ്പയ്യൂർ-നെല്ല്യാ ടി-കൊല്ലം റോഡാണ്.യു.ഡി.എഫ് മേപ്പയ്യൂർ,കീഴരിയൂർ കമ്മിറ്റികൾ ദീർഘകാലമായി മേപ്പയ്യൂർ-നെല്ല്യാടി-കൊല്ലം റോഡിന്റെ ശോച്യാവസ്ഥക്കെതിരെ വിവിധ ഘട്ടങ്ങളിലായി സമര മുഖത്താണ്.യു.ഡി.എഫ് തീരുമാനം ശരിവെക്കുന്നതായിരുന്നു മനോരമ ന്യൂസ് ചാനൽ നടത്തിയ കുഴി വഴി ജാഥയിൽ കേരളത്തിലെ ഏറ്റവും മോശമായ റോഡായി മേപ്പയ്യൂർ-നെല്ല്യാടി-കൊല്ലം റോഡ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.
റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് മേപ്പയ്യൂർ,കീഴരിയൂർ പഞ്ചായത്ത് കമ്മിറ്റികൾ സപ്തംബർ 2 ന് നടത്തിയ എം.എൽ.എ ഓഫീസ് മാർച്ചിൽ പങ്കെടുത്ത യു.ഡി.എഫ് നേതാക്കൾക്കെതിരെ പോലീസ് കളളക്കേസെടുത്തു.ജനങ്ങൾ ഏറെ പ്രയാസമനുഭവിക്കുന്ന ഒരു വിഷയത്തിൽ നീണ്ട 7 വർഷമായി സ്ഥലം എം.എൽ.എ ടി.പി. രാമകൃഷ്ണൻ കോടികളുടെ കടലാസ് പ്രഖ്യാപനം നടത്തി ജനങ്ങളെ കബളിപ്പിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സമരത്തിന്റെ മൂന്നാം ഘട്ടമെന്നോണം യു.ഡി.എഫ് നേതൃത്വത്തിൽ എം.എൽ.എ ഓഫീസ് മാർച്ച് നടത്തിയത്.
മാർച്ചോടനുബന്ധിച്ച് എം.എൽ.എ ടി.പി .രാമകൃഷ്ണൻ റോഡിന്റെ വർക്കിനു വേണ്ടി 2.5 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും,പ്രവർത്തിക്ക് തൊട്ടടുത്ത ദിവസം തുടക്കം കുറിക്കുമെന്നും മാധ്യമങ്ങളെ അറിയിച്ചിരുന്നു.ഒരു മാസം പിന്നിട്ടിട്ടും വർക്ക് തുടങ്ങിയിട്ടില്ല.
യാത്രക്കാരായ ജനങ്ങൾ കാൽ നടയാത്ര പോലും നടത്താൻ കഴിയാതെ പ്രയാസപ്പെടുകയാണ്
.എം.എൽ.എ യുടെ പ്രഖ്യാപനത്തിൽ വിശ്വാസ്യത നഷ്ടപ്പെട്ട സാഹചര്യത്തിൽ മേപ്പയ്യൂർ-നെല്ല്യാടി-കൊല്ലം റോഡ് വിഷയത്തിൽ യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി തൊട്ടടുത്ത ദിവസം മേപ്പയൂർ ടൗണിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ച് ജനങ്ങളെ വിഷയം ബോധ്യപ്പെടുത്തി റോഡ് ഉപരോധ സമരമുൾപ്പെടെയുളള സമരങ്ങളിലേക്ക് നീങ്ങും.
.ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷനായി
.ഡി.സി.സി സെക്രട്ടറി ഇ അശോകൻ ഉദ്ഘാടനം ചെയ്തു.കൺവീനർ എം.കെ. അബ്ദുറഹിമാൻ,
കെ.പി. വേണുഗോപാൽ,ടി.കെ.എ. ലത്തീഫ്,
കെ.പി .രാമചന്ദ്രൻ,കമ്മന അബ്ദുറഹിമാൻ,പി.കെ .അനീഷ്,എം.എം അഷറഫ്,ആന്തേരി ഗോപാലകൃഷ്ണൻ,കെ.എം.എ. അസീസ്,കീഴ്പ്പോട്ട് പി .മൊയ്തി,കെ.എം. കുഞ്ഞമ്മത് മദനി,സി.എം. ബാബു,വി .മുജീബ്,ഷബീർ ജന്നത്ത്,ടി.എം അബ്ദുളള, മുജീബ് കോമത്ത്,സത്യൻ വിളയാട്ടൂർ,ഇല്ലത്ത് അബ്ദുറഹിമാൻ,,എടയിലാട്ട് ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.