Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Dec 2024 20:34 IST
Share News :
മലപ്പുറം : സർക്കാർ അനുവദിച്ച ഒരു ഗഡു ക്ഷാമബത്ത സഹകരണ ജീവനക്കാർക്ക്
അടിയന്തിരമായി അനുവദിക്കണമെന്ന്
കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ( സിഇഒ)
സംസ്ഥാന ഭാരവാഹികൾ
സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
സർക്കാർ ജീവനക്കാർക്ക് ഒക്ടോബർ 26 ന് സർക്കാർ ഉത്തരവിട്ടിരുന്നു.
എന്നാൽ പതിവിന് വിപരീതമായി
സഹകരണ വകുപ്പ് ഉത്തരവ് അനന്തമായി വൈകിക്കുകയാണ്. ഉത്തരവിടാൻ ധനകാര്യവകുപ്പിൻ്റ അനുമതി കാക്കുന്നത്
കേട്ടുകേൾവിയില്ലാത്തതാണ്.
അടിയന്തിരമായി കുട്ടിശ്ശികയടക്കമുള്ള
ക്ഷാമബത്ത ഉത്തരവിറക്കണം. നിവേദനത്തിൽ ആവശ്യപ്പെട്ടു.
കേരള ബാങ്കിന്റെ അശാസ്ത്രീയമായ പലിശ നയം പിൻവലിക്കണമെന്നും
നിവേദനത്തിൽ ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടരി
പൊൻപാറ കോയക്കുട്ടി,
വർക്കിംഗ് പ്രസിഡണ്ട് ഹാരിസ് ആമിയൻ, ട്രഷറർ പി ടി മനാഫ്,
ഭാരവാഹികളായ സി എച്ച് മുഹമ്മദ് മുസ്തഫ, എൻ അലവി, കെ കുഞ്ഞിമുഹമ്മദ്, ഇഖ്ബാൽ കത്തറമ്മൽ, ജില്ലാ ഭാരവാഹികളായ മുസ്തഫ അബ്ദുൽലത്തീഫ്, അനീസ് കൂരിയാടൻ,വി കെ സുബൈദ, വിപി ജബ്ബാർ, എം കെ നിയാസ്,ഇസ്മായിൽ കാവുങ്ങൽ എന്നിവരാണ് നിവദനം നൽകിയത്.
Follow us on :
Tags:
More in Related News
Please select your location.