Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം ഡി എം എ യുമായി പിടിയിലായ യുവാവിനെ റിമാൻഡ് ചെയ്തു

24 Feb 2025 13:38 IST

Saifuddin Rocky

Share News :

പറമ്പിൽ പീടിക: പറമ്പിൽപീടികയിൽ നിന്നും 0.72 ഗ്രാം എം ഡി എം എ സിന്തറ്റിക് ലഹരിയുമായി ഇന്നലെ പിടിയിലായ വരപ്പാറ സ്വദേശി പുതിയ പറമ്പിൽ അബൂബക്കർ സിദ്ദിഖി(27) നെ കോടതി റിമാൻഡ് ചെയ്തു.


കൊണ്ടോട്ടി, കരിപ്പൂർ പോലീസ് സംഘം സംയുക്തമായി നടത്തിയ പരിശോധനയിൽ പറമ്പിൽ പീടികയിലുള്ള പെട്രോൾ പമ്പിന് സമീപത്ത് വെച്ച് ഇന്നലെ രാവിലെയാണ്

യുവാവിനെ അറസ്റ്റ് ചെയ്‍തത്.


മഫ്തിയിൽ എത്തിയ പോലീസിനെ കണ്ട പ്രതി തൊട്ടടുത്ത കെട്ടിടത്തിന് മുകളിൽ കയറി ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പോലീസ് അതി സാഹസികമായി ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Follow us on :

More in Related News