Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Oct 2024 11:40 IST
Share News :
തൊമ്മന്‍കുത്ത്: നെയ്യശ്ശേരി - തോക്കുമ്പന്‍സാഡില്‍ റോഡ് വികസനവുമായി ബന്ധപ്പെട്ടുയരുന്ന ആവശ്യങ്ങളോട് മുഖം തരിച്ച് അധികൃതരും ഉന്നത ജനപ്രതിനിധികളും. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിരവധി ആവശ്യങ്ങളാണ് പ്രദേശവാസികളും നാട്ടുകാരും വ്യാപാരികളും ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ രേഖാമൂലവും അല്ലാതെയും അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ജനപ്രതിനിധികളും ബന്ധപ്പെട്ട വകുപ്പധികൃതരും മുഖം തിരിക്കുന്ന സമീപനങ്ങളാണ് തുടരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡ് പണിക്കും സുഗമമായ നിര്‍മ്മാണത്തിനും വിഘാദമാകുന്ന വനം വകുപ്പധികൃതരുടെ തടസങ്ങള്‍ നീക്കണമെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. വനം വകുപ്പിന്റെ തടസം മൂലം പലയിടത്തും ഇനിയും പണികള്‍ നടത്താനാവാത്ത സാഹചര്യമുണ്ട്. നിര്‍മ്മാണ കരാരിന്റെ കാലാവധി നീട്ടി കൊടുക്കണമെന്ന ആവശ്യത്തിനും ഇതുവരെ വ്യക്തമായ പരിഹാരമുണ്ടാക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. റോഡ് പണിയുടെ അമ്പത് ശതമാനം പൂര്‍ത്തിയായിട്ടും തൊമ്മന്‍കുത്ത് ചപ്പാത്തിന്റെയും നാല്‍പതേക്കര്‍ കലുങ്കിന്റെയും നിര്‍മാണം എങ്ങുമെത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ടുള്ള നടപടി ക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യത്തിനും ഇതുവരെ പരിഹാരമായിട്ടില്ലെന്നാണ് റോഡ് സംരക്ഷണ സമിതി ഭാരവാഹികള്‍ പറയുന്നത്. തൊമ്മന്‍കുത്ത് കവലയില്‍ റോഡ് ഉയര്‍ത്തി പണിയുന്നതുമായി നിരവധി ആക്ഷേപങ്ങളാണ് ജനങ്ങള്‍ക്കിടയിലുള്ളത്. ഇപ്പോള്‍ പ്രദേശത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറാന്‍ പറ്റാത്ത വിധത്തിലാണ് റോഡ് പണിതിരിക്കുന്നത്. കടയില്‍ ഇറങ്ങി കയറണമെങ്കില്‍ മുതിര്‍ന്നവരും സ്ത്രീകളും ഏറെ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് നിലവിലുള്ളത്. കടയും റോഡുമായും ഏകദേശം മൂന്ന് അടിയിലേറെ ഉയരമാണുള്ളത്. ശരിയായ രീതിയില്‍ ഓട നിര്‍മ്മിക്കാത്തതിനാല്‍ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ തൊമ്മന്‍കുത്ത് കവലയിലുള്ള കോഴിക്കടയില്‍ വെള്ളം കയറുകയും ഫ്രീസറിന് കേടുപാടുകള്‍ ഉണ്ടാകുകയും ചെയ്തതായി കടയുടമ പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാനുള്ള സാധ്യത ഇനിയുമുണ്ടെന്ന് ഗ്രാമ പഞ്ചായത്തംഗം ബിബിന്‍ അഗസ്റ്റിന്‍ റോഡ് വികസനസമിതി അംഗം ജോസ് തറപ്പേല്‍ എന്നിവര്‍ പറഞ്ഞു. ബന്ധപ്പെട്ട അധികൃതരെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യാപാരികള്‍ക്ക് വേണ്ട രീതിയിലുള്ള സഹായങ്ങള്‍ ചെയ്തുകൊടുക്കാമെന്ന് കെ.എസ്.ടി.പി അധകൃതര്‍ ഉറപ്പ് നല്‍കിയതായി ഇരുവരും പറഞ്ഞു
Follow us on :
More in Related News
Please select your location.