Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിലപാട് തിരുത്തണമെന്ന്...

29 Jul 2024 19:06 IST

MUKUNDAN

Share News :

ചാവക്കാട്:ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിലപാട് തിരുത്തണമെന്നും,കേന്ദ്രത്തെയും,കേരളത്തെയും പഴിചാരി യാത്രക്കാരെയും,ഡ്രൈവർമാരെയും ദുരിതത്തിൽ ആക്കുന്ന തരത്തിലുള്ള രാഷ്ട്രീയ കളി അവസാനിപ്പിക്കണമെന്നും ഭാരതീയ മസ്ദൂർ സംഘം തൃശ്ശൂർ ജില്ല സെക്രട്ടറി സേതുതിരുവെങ്കിടം ആവശ്യപ്പെട്ടു.റോഡിൻറെ ശോചനീയാവസ്ഥയ്ക്ക് ശാശ്വതമായ പരിഹാരം കാണുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഓട്ടോറിക്ഷ മസ്ദൂർ സംഘം ചാവക്കാട് യൂണിറ്റ് കുടുംബസംഗമവു,സേവാനിധി സമർപ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിഎംഎസ് ചാവക്കാട് മുനിസിപ്പൽ പ്രഭാരി കെ.വി.ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.സി.വി.സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.കുടുംബ ഭദ്രതയ്ക്ക് ലഹരി പദാർത്ഥങ്ങളുടെ വെല്ലുവിളി എന്ന വിഷയത്തെ ആസ്പദമാക്കി ഷീബ പ്രകാശൻ ക്ലാസ് എടുത്തു.യൂണിറ്റ് പ്രസിഡന്റ് ഷാജു കേരാച്ചൻ പതാക ഉയർത്തി.ഓട്ടോറിക്ഷ മസ്ദൂർ സംഘം മേഖല പ്രസിഡന്റ് ഇ.രാജൻ,വാർഡ് മെമ്പർ ഷിജ രാധാകൃഷ്ണൻ,എ.ആർ.രാജു,യൂണിറ്റ് സെക്രട്ടറി കെ.വി.രാമചന്ദ്രൻ,ശശി തവേറ്റി തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News